0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നിന്ന് പരസ്പരം സംസാരിക്കുന്നവർക്കിടയിലേക്ക് ചെന്ന്

ഗുഡ് മോർണിംഗ്...

ഗുഡ് മോർണിംഗ്...

സുഖമല്ലേ... എല്ലാർക്കും...

അതെ...

എല്ലാരും കാലത്ത് ഭക്ഷണമൊക്കെ കഴിച്ചോ...

കഴിച്ചു...

ആർക്കുമൊരുഷാറില്ലല്ലോ... എന്ത് പറ്റി...

........

ഒക്കെ ഞാൻ വിഷയത്തിലേക്ക് വരാം നമ്മുടെ ഈ മാസത്തെ പ്രൊഡക്ഷനും സെയിലും കുറവാണ് അതെന്തുകൊണ്ടാണെന്ന് ആർകെങ്കിലും പറയാൻ കഴിയുമോ...

(ഒരുത്തൻ മുന്നോട്ട് വന്ന്) വർക്കേഴ്സ് കുറവായതു കൊണ്ടാണ് പിന്നെ ഇത്രയും സമയം ജോലിയും ഉള്ളത് കൊണ്ട് എല്ലാരും തളർന്നുപോവുന്നുണ്ട്...

ഒക്കെ... ഷെഫീഖ് ഹുസൈൻ അല്ലേ പേര്...

അതെ...

വേറെ ആർകെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ...

ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അവരെ നോക്കി

വിവേക് ഈ മാസം എന്തൊക്കെ മൈന്റ്നൻസ് ഉണ്ടായിരുന്നു...

റെഗുലർ ചെക്കിങ് അല്ലാതെ മൈന്റ്നൻസ് ഒന്നുമില്ലായിരുന്നു

കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു ഒരു ദിവസം പവർ ഇല്ലായിരുന്നു അന്ന് ജനറേറ്ററും കംപ്ലൈന്റ്റ് ആയിരുന്നു എന്നാണ് നിങ്ങളുടെ മാനേജർ പറഞ്ഞത്

മാനേജർ : അത്...

നിക്ക്... ഞാൻ പറയട്ടെ... ഈ മാസം ഏഴാം തിയ്യതി നിങ്ങൾ കാലത്ത് സമയം വൈകി എത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ അത് തുടരുകയും ചെയ്തു ടീ ബ്രെക്കിനും ലഞ്ച് ബ്രെക്കിനും നേരത്തെ ഇറങ്ങുകയും വൈകി കയറുകയും ചെയ്യുന്നു ജോലി കഴിഞ്ഞിറങ്ങുന്നതും നേരത്തെ ആണ് ഇതിന് കാരണം നിങ്ങൾക്ക് കഴിഞ്ഞ മാസം അവസാനത്തോടെ പിടിപെട്ട അലസതയാണ് പ്രൊഡക്ഷനിൽ ഉള്ള ഓരോരുത്തരും മണിക്കൂറിൽ അൻപത് പീസ് ഔട്ടർ ദിവസം നാന്നൂറ്റി അൻപത് പീസ് ഉണ്ടാക്കിയിരിക്കണം സെയിൽസ് ടീമും അവരുടെ നിലവിലുള്ള ടാർജറ്റ് സൈൽ ഉണ്ടാക്കിയിരിക്കണം മാനേജറും സൂപ്പർവൈസറും ഇന്ന് പോവുകയാണ്

💬 Comments

View all comments