0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

(അവനെ പറ്റി അവൾ മുൻപ് പറഞ്ഞത് : കൊഴിയാ എന്റെ പുറകെ ആയിരുന്നു ഞാൻ എനിക്ക് കാകൂനെ ഇഷ്ടമാ എന്ന് പറഞ്ഞു അവൻ പക്ഷേ അത് വിശ്വസിച്ചിട്ടില്ല ഇപ്പോഴും ഒലിപ്പിച്ചോണ്ട് പിറകെ വരും)

മ്മ്...

അവൾ ആഷിറിനെ അടുത്തേക്ക് വിളിച്ചു

അവൻ അടുത്തെത്തിയതും ഞാനവന് കൈ നീട്ടി

ഹലോ ആഷിർ... ഞാൻ ഷെബി...

ഹെലോ...

എന്തൊക്കെയാ വിശേഷം സുഖമല്ലേ...

സുഖം... നിങ്ങൾക്കോ...

സുഖം...

എന്നെ മനസിലായി കാണില്ലായിരിക്കും...ഞാനിവളെ മുറച്ചെറുക്കനാ... ആഷിറിനെ പറ്റി ഇവൾ പറഞ്ഞപ്പോ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി... അപ്പൊ ഒക്കെ ആഷിർ ബൈ...

ഒക്കെ...

വണ്ടി മുന്നോട്ടെടുത്ത് എൻട്രൻസിലേക്ക് പോകെ അവളുടെ കൂട്ടുകാരികളെ കണ്ടു എൻട്രൻസിൽ എത്തുമ്പോയേക്കും അവരും അരികിൽ എത്തിയിരിക്കുന്നു അവള് അവരെ അടുത്തേക്ക് വിളിച്ചു

ഇവർ അളക്ക, ഷെറിൻ, അബിദ, അനക, ആബിദ (ഓരോരുത്തരെ ആയി കാണിച്ച് പേര് പറഞ്ഞു) എന്റെ ഫ്രണ്ട്‌സ് ആണ്... (അവരെ നോക്കി) ഇതാ ഞാൻ പറയാറുള്ള കാക്കു...

ഷെറിൻ : കണ്ടപ്പോ മനസിലായി... നിന്റെ ഫോണിൽ എത്ര ഫോട്ടോ കണ്ടിരിക്കുന്നു...

അനക : ചെലവ് വേണം...

അത് മുത്ത് തരും...

ഞാൻ മുത്തെന്ന് പറഞ്ഞതും എല്ലാരുടെ മുഖത്തും അവരുടെ മുന്നിൽ വെച്ചങ്ങനെ വിളിച്ചതിൽ ഉള്ള അമ്പരപ്പും കളിയാക്കിയുള്ള നോട്ടവും കണ്ടു

(മുത്ത് എന്റെ തുടയിൽ നുള്ളി ചെവിയിലായി) അങ്ങനെ വിളിക്കല്ലേ... ഇവർക്കൊന്നും ആ പേരറിയില്ല...

അപ്പൊ മൂസി എന്താ വിളിക്കാറ്...

മൂസിനാന്ന്...

അത് കേട്ടതും എന്നോട് ചിരിച്ചുപോയി

കാക്കൂ... കാലത്ത് തൊട്ടേന്നെ കളിയാക്കുവാ... നല്ല അടിവെച്ചുതരും ഞാൻ...

അളക്ക : എന്താ രണ്ടാൾക്കും പ്രേമിച്ചു മതിയായില്ലേ...

അതങ്ങനെ യൊന്നും മതിയാവില്ല... (അവളെ നോക്കി) അല്ലെടീ...

അവളും ചിരിയോടെ എന്നോടൊട്ടിനിന്നു...

അല്പം കൂടെ അവരോട് സംസാരിച്ചു കോളേജിലേക്ക് വിട്ടു പ്രിൻസിപ്പൽ റൂമിലേക്ക് കയറിച്ചെന്നു

ഹലോ... സർ... ഞാൻ ഇന്നലെ വിളിച്ചിരുന്നു...

ഷെബി...

അതേ... സർ ഞാൻ പറഞ്ഞ കാര്യം...

ഞാനവരുടെ പാരന്റ്സിനെ വിളിച്ചിട്ടുണ്ട്... അവരിപ്പോ വരും... നിങ്ങൾ പറഞ്ഞപോലെ ഉച്ചക്ക് ശേഷം എല്ലാ ഡിപ്പാർട്ട് മെന്റിന്റെയും പാരന്റ്സ് മീറ്റിങ് വിളിച്ചിട്ടുണ്ട്...അല്ലാതെ പാരന്റ്സിനോട് ഈ കാര്യം നേരിട്ട് പറഞ്ഞാൽ അവരെങ്ങനെ

💬 Comments

View all comments