0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

എന്താ പ്രശ്നം...

ഒരുത്തൻ മാനേജറും ഒരുത്തൻ സൂപ്പർ വൈസറും മറ്റവൻ ലേബറും ആണ് ആ ലേബർ ചെക്കൻ എല്ലാവരോടും സംസാരിക്കുകയല്ലാതെ ജോലി ചെയ്യാൻ മടിയാണ് ആരെങ്കിലും വരുമ്പോ ജോലിചെയ്യുമ്പോലെ കാണിക്കും അല്ലാത്തപ്പോ ക്യാമറയിൽ പെടാതെ എവിടെയെങ്കിലും ഇരിക്കും മാനേജർക്കും സൂപ്പർവൈസർക്കും ഇതൊന്നും നോക്കാൻ സമയമില്ല മാനേജറാണെങ്കിൽ ഏത് സമയവും ഏതേലും പെണ്ണുങ്ങളെയും വിളിച്ചിരിപ്പാണ്... സൂപ്പർ വൈസർ അവനെന്തോ സൈഡ് ബിസിനസ് ഒക്കെ ഉണ്ട് അതിന്റെ ഫോണും കാര്യങ്ങളുമായി ഏതേലും വണ്ടിക്കുള്ളിൽ കയറിയിരുന്നു ഫോൺ ചെയ്യലാണ് മെയിൻ പരിപാടി...

അഫി : ഇവർക്കൊക്കെ ചെയ്യുന്ന ജോലിയോട് ഇത്തിരി ആത്മാർത്തത് കാണിച്ചാലെന്താ...

പറഞ്ഞിട്ട് കാര്യമില്ല മോളേ... വെറുതെ ജോളിയടിച്ചിരുന്നു മാസം ശമ്പളം വാങ്ങുന്ന സുഖമൊന്ന് വേറെ തന്നെയാ...

എങ്കിൽ പിന്നെ ആ സുഖമൊന്ന് ട്രൈചെയ്തുനോക്ക്...

നോക്കായിരുന്നു... ഇടക്കൊക്കെ ഞാനാലോചിക്കാറുണ്ട് ഇതിലുമെളുപ്പം പഴയ പണികളൊക്കെ തന്നെ ആയിരുന്നെന്ന്... ഇതുങ്ങളെ മേയ്ക്കലും പുതിയ ഐഡിയാസ് ചിന്തിച്ചിരിക്കലും എല്ലാം കൂടെ തലപെരുക്കുന്ന പണിയാന്നെ...

സംസാരിച്ചുകൊണ്ട് വർക്ക്‌ നടക്കുന്നിടത്തെത്തി വണ്ടിയിൽ നിന്ന് ഇറങ്ങാനായി സീറ്റ് ബെൽറ്റ്‌ ഊരിയതും അവൾ എത്തിവലിഞ്ഞു കവിളിൽ ഉമ്മ വെച്ചു

തലയുടെ പെരുപ്പൊന്നു കുറഞ്ഞോട്ടെ...

അവളെ നോക്കി ചിരിച്ചുകൊണ്ട് പുറത്തിറങ്ങി അവളെയും കൂട്ടി വർക്ക്‌ നടക്കുന്ന ഇടത്തേക്ക് ചെന്നു വർക്കേഴ്സ് എല്ലാം മലയാളികളാണ് എന്ന് അവൻ വിളിച്ചപ്പോ പറഞ്ഞിരുന്നു എന്നല്ലാതെ അവർക്ക് എന്നെയോ എനിക്കവരെയോ അറിയില്ല ഗ്ലാസ്സ് ഡോറിൽ മുട്ടിയതും ഒരാൾ വന്നു ഡോർ തുറന്ന്

ആരാ...

ഷെബിൻ... ആകാശില്ലേ...

ഇവിടുണ്ടായിരുന്നു ചായ കുടിക്കാൻ വേണ്ടി പോയതാ... നിങ്ങൾ കയറി നോക്കിക്കോ...

അവനെ വിളിച്ചുനോക്കട്ടെ...

ഫോൺ എടുത്ത് ആകാശിനെ വിളിച്ചു

എവിടെയാ

💬 Comments

View all comments