0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ചെങ്ങായീ...

സൈറ്റിലായിരുന്നു കാലത്തൊന്നും കഴിച്ചില്ല അതോണ്ട് എന്തേലും കഴിക്കാനിറങ്ങിയതാ...

അതേതായാലും നന്നായി... എന്നിട്ടെന്തേലും കിട്ടിയോ...

കഴിച്ചോണ്ടിരിക്കുകയാ... നീ എവിടെയാ...

ഞാൻ സൈറ്റിലുണ്ട്...

നീ കയറി വർക്കെല്ലാം കാണ് അപ്പോഴേക്കും ഞാനെത്താം...

തിരക്ക് പിടിച്ച് വരുവൊന്നും വേണ്ട കഴിച്ചിട്ടൊക്കെ വന്നോ... ഞാനിവിടുണ്ടാവും...

ഫോൺ വെച്ച് അയാളോടൊപ്പം ഞങ്ങൾ അകത്തേക്ക് കയറി

വർക്കെല്ലാം ചുറ്റിക്കാണുവാൻ അയാളും കൂടെത്തന്നെ വന്നു

എന്തേലും കുഴപ്പമുണ്ടോ...

ഹേയ് ഒക്കെ ആണ്...

ആകാശ് കയറിരുന്നതുകണ്ട്

നീ ഇത്രവേകം എത്തിയോ...

നീ വിളിക്കുമ്പോ കഴിച്ചു കഴിയാറായിരുന്നു... അല്ല എന്താ അഭിപ്രായം...

ഒക്കെ ആടാ... എപ്പോഴേക്ക് തീരും...

നോക്കട്ടെ ഒരു മാസം താടാ...

ഞാൻ ചോദിച്ചെന്നെ ഉള്ളൂ നീ ടൈം എടുത്ത് ചെയ്തോ...

ജോലി ഒഴിവാക്കിയോ ഇല്ല അവർക്കിപ്പോ ഡ്രോയിങ്ങ് ചെയ്തുകൊടുക്കുന്നുണ്ട്...

അടുത്ത മാസം അവർക്ക് നാട്ടിൽ പോയ ആള് തിരിച്ചുവരും

മ്മ്...

നീ വേറെ നോക്കുന്നുണ്ടോ ഇല്ലെങ്കിൽ ഇതുതന്നെയോ...

തല്ക്കാലം ഇങ്ങനെ ചെറിയ വർക്കൊക്കെ എടുത്തുനോക്കട്ടെ സെറ്റായാൽ ഇതുതന്നെ ചെയ്യാം ഇല്ലെങ്കിൽ എവിടെ എങ്കിലും ജോലിക്ക് കയറണം

ചെയ്യുന്ന കാര്യങ്ങൾക്ക് രണ്ട് പ്ലാൻ നല്ലതാ പക്ഷേ രണ്ട് ഓപ്ഷൻ വെച്ച് ഒന്നിനും ഇറങ്ങരുത് ഇതില്ലെങ്കിലും അതുണ്ട് എന്ന ചിന്ത ആദ്യത്തെ ഓപ്ഷൻ ഫെയിലിയർ ആക്കും നന്നായി ചിന്തിച്ച് ഒരു ഓപ്ഷൻ ചൂസ് ചെയ്യ് അതായിരിക്കും നല്ലത് ആസെഫ്രണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം

മ്മ്... നോക്കട്ടെ...

ഞങ്ങളിറങ്ങട്ടെ ഓഫീസിൽ കുറച്ച് പണിയുണ്ട്...

ഒക്കെ ഡാ...

ഓഫീസിലെ വർക്കും കഴിഞ്ഞു അവളെയും കൂട്ടി കറങ്ങി രാത്രി ആവുമ്പോയേക്കും റൂമിലെത്തി പിന്നീടുള്ള ദിവസങ്ങളും കാലത്ത് ഓഫീസിൽ പോക്കും അത് കഴിഞ്ഞു

💬 Comments

View all comments