Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
തടവികൊടുക്കെ മുഖം ഉയർത്തി എന്നെ നോക്കി ചിരിയോടെ എന്റെ കവിളിൽ ഉമ്മ വെച്ച അവളെ ഞെഞ്ചിൽ കിടത്തി ടോപ്പിനുള്ളിലൂടെ കൈ ഇട്ട് അവളുടെ വയറിൽ തടവികൊടുത്തുകൊണ്ട് അവളുടെ തലയിൽ തടവി
ഉറങ്ങിക്കോ...
മുഖത്തേക്ക് നോക്കി അവൾ വീണ്ടും നെഞ്ചിൽ തലവെച്ച് കിടന്നു പാവം തളർന്നു തുടങ്ങി അവൾക്ക് അല്ലെങ്കിലും ഈ സമയത്ത് ഭയങ്കര വേദനയാണ് എന്ത് ചെയ്യാൻ വീട്ടിലായിരുന്നേൽ ചൂട് പിടിച്ച് കൊടുക്കായിരുന്നു ഇന്ന് പോരേണ്ടിയിരുന്നില്ല അവളുടെ തലയിൽ ഉമ്മ വെച്ചു പതിയെ ഞാൻ അവളുടെ വയറിൽ തലോടികൊണ്ടിരുന്നു
ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോവുന്നു സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞുകൊണ്ടുള്ള അനൗൺസ് മെന്റ് വന്നതിനു പുറകെ എയർ ഹോസ്റ്റസ് വന്നു ബെൽറ്റിടാൻ പറഞ്ഞതിന് ഒക്കെ പറഞ്ഞു അവർ പോയ പുറകെ
അവളെ ചേർത്തുപിടിച്ച് ഒരുകയ്യാൽ സീറ്റിൽ മുറുകെ പിടിച്ച് മറുകയ്യാൽ അവളെ ചേർത്തുപിടിച്ചിരുന്നു ഫ്ലൈറ്റ് ലാൻഡ് ചെയ്തു അവൾക്ക് തലച്ചുറ്റാൻ സാധ്യത ഉള്ളതിനാൽ അവളെ വിടാതെ ചേർത്തുപിടിച്ചു ഹാൻഡ് ബാഗും എടുത്ത് പുറത്തിറങ്ങി ചെക്കിങ്ങും ലഗേജും എല്ലാം കൂടെ ഒത്തിരി സമയമെടുക്കുന്ന പോലെ തോന്നി പുറത്ത് കാത്തു നിന്ന ബിച്ചുവിനും സുഹൈലിനും അരികിലെത്തി ബാഗുകൾ എടുത്ത് വണ്ടിയിൽ വെച്ച് പുറകിലേക്ക് കയറിയ പിറകെ അവൾ എന്റെ മടിയിലേക്ക് കിടന്നു
ബിച്ചു : എന്തേലും കഴിക്കണ്ടേ...
നീ ഏതേലും ഹോട്ടലിലേക്ക് എടുക്ക് ഇവക്ക് വയ്യ ഒന്നുറങ്ങിക്കോട്ടെ...
ഹോട്ടലൊന്നും വേണ്ടിക്കാ വീട്ടിൽ പോവാം...
സുഹൈൽ : എന്ത് പറ്റി...ഹോസ്പിറ്റലിൽ പോണോ...
ഒന്നൂല്ലടാ വയറുവേദനയാ...
കാര്യം മനസിലായതിനാൽ അവർ പിന്നൊന്നും മിണ്ടിയില്ല
ഉമ്മച്ചിനെ വിളിച്ച്
റംലത്ത അവിടുണ്ടോ...
ആ... ഉണ്ട്... എന്തെ...
💬 Comments
View all comments