Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അവര് കുട്ടികളേം കൂട്ടിയത്കൊണ്ട് രണ്ടാളേം സ്കൂൾ മുടങ്ങി
അത് സാരോല്ല...
മ്മ്... രണ്ടാൾക്കും ഇപ്പൊ സ്കൂളിൽ പോവാൻ ഭയങ്കര ഉഷാറാ... സാധാരണ ക്ലാസിൽ പോയാലും മിണ്ടാതിരിക്കുന്ന പിള്ളാരാ ഇപ്പൊ ക്ലാസ്സ് ടൈം പോലും സംസാരവും വികൃതിയും ആണെന്നാ ടീച്ചർ പറഞ്ഞത്... എന്തായാലും രണ്ടാളേം പാരൻസ് മീറ്റിങ് വരുന്നുണ്ട് നീ തന്നെ ചെല്ല് എനിക്കെങ്ങും വയ്യ ടീച്ചർമാരെ വായിന്ന് ചീത്തകേൾക്കാൻ...
കുട്ടികളാവുമ്പോ ഇച്ചിരി വികൃതി ഒക്കെ വേണം... അല്ലാതെ ഇതെന്താ മെഷീനോ...
ആയിക്കോട്ടെ... നീ തന്നെ പോയി ടീച്ചർമാരെ വായിലിരിക്കുന്നത് കേട്ടാൽ മതി...
ആയിക്കോട്ടെ ഞാൻ തന്നെ പോയിക്കൊള്ളാം... (അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു)ഡി ഇത്താ...
മ്മ്... ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമോ...
മ്മ്...
നീ ആഗ്രഹിച്ചിട്ടില്ലേ... അവരുടെ വികൃതികൾക്ക് ടീച്ചർമാർ നിന്നോട് പരാതി പറയുന്നത് കേൾക്കാൻ...
(അവളെനെ നോക്കി ചിരിച്ചു കൊണ്ടെന്റെ കൈയിൽ അടിച്ചു) മ്മ്... അവരെ പറ്റി സൈലന്റാണ് പാവം കുട്ടിയാ പക്ഷേ പഠിപ്പിൽ പുറകോട്ടാണ് എന്ന് ടീച്ചർമാർ പറയുമ്പോ ഞാൻ വിചാരിക്കുമായിരുന്നു അവർ നിനെപോലൊരു വികൃതി അയാൽ മതിയായിരുന്നെന്ന്... ഇപ്പൊ പഠിപ്പിൽ പുറകോട്ടാണെന്ന പരാതി മാറി ഇപ്പൊ വികൃതിയാണെന്ന പരാതിയാ... ഹഹഹ...
എന്നിട്ടാണോ പരാതി കേൾക്കാൻ നീ പോവില്ലെന്നു പറയുന്നേ...
അവരുടെ വികൃതിയും സന്തോഷവും നീ ഉണ്ടാക്കിക്കൊടുത്തതല്ലേ...അപ്പൊ അതിന്റെ പരാതിയും നിനക്ക് തന്നെ ഇരിക്കട്ടെ...
അങ്ങനെ വേണ്ട നമുക്ക് രണ്ടാൾക്കും പോയി കേൾക്കാം എന്തെ...
അത് നമുക്കാലോചിക്കാം...
ഡി ഇത്താ...
മ്മ്...
ഞാനൊരു കാര്യം പറയട്ടെ...
(എന്റെ മുടിയിൽ വിരലോടിച്ചു) പറയെടാ...
ഇത്ത എന്റെ അഫിയെ കണ്ടില്ലേ...
മ്മ്...
അവളെ കണ്ടിട്ടെന്ത് തോന്നി...
💬 Comments
View all comments