0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അവൾക്കെന്താ അവൾ നല്ല കുട്ടിയല്ലേ...എന്റെ മോന് പറ്റിയ നല്ല സ്വഭാവമുള്ള നല്ല സുന്ദരി കുട്ടി...

അതല്ല ഞാൻ അവളെ പറ്റിയും അവളെ കുറുമ്പിനെ പറ്റിയും ഒക്കെ ഇത്താനോട് പറഞ്ഞിട്ടില്ലേ... അതിൽ നിന്ന് എന്തേലും വെത്യാസം തോന്നിയോ...

മോനൂസേ... പെൺകുട്ടികൾ അങ്ങനെയാടാ അവര് പെട്ടന്ന് മെച്യൂട് ആവും... പിന്നെ നീ നഷ്ടപ്പെട്ടപ്പോ അവൾ പെട്ടന്ന് അങ്ങനെ ആയതാവും...

മ്മ്... ഞാനവളോട് ചെയ്തത് തെറ്റായിപോയി ഞാനവളെ കൂടെ നിൽക്കണമായിരുന്നു...

അതൊന്നും സാരമില്ലടാ... അവൾക്കും അതിൽ പരാതിയൊന്നുമില്ലല്ലോ... പിന്നെന്താ...

ഇത്ത കരുതുംപോലെ എന്നെ നഷ്ടപെട്ടത് മാത്രമല്ല അവളെ തളർത്തിയത്

പിന്നെ...

ഞാൻ ആക്സിഡന്റ് ആയില്ലേ...

മ്മ്...

അന്ന് അവൾ എന്നോട് അവൾ കൺസീവ് ആണെന്ന് പറയാൻ എന്നെ കാത്തിരുന്നതാ...

ഇത്തയുടെ മുഖത്തൊരു ഞെട്ടൽ മാത്രമായിരുന്നു

അവളെ അന്ന് അവളെ മാമൻ സ്റ്റൈറിൽ നിന്ന് തള്ളിയിട്ടു വീഴ്ചയിൽ ബ്ലീഡിങ് ആയി അവൾ പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോ അങ്ങേര് അവളെ അടിക്കുകയും വയറ്റിൽ തൊഴിക്കുകയൊക്കെ ചെയ്തു

തരിച്ചിരിക്കുന്ന ഇത്താനെ നോക്കി

പാവം കുറേ സഹിച്ചു... ഞാൻ ചെയ്ത തെറ്റിന്റെ ഫലമാവും അവളനുഭവിച്ചത് അല്ലേ ഇത്താ...

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കണ്ട് അവളെനെ മടിയിൽ നിന്നും വാരിയെടുത്ത് കെട്ടിപിടിച്ചു

എന്ത് തെറ്റായാലും ഞാനല്ലേ ഇത്താ ചെയ്തേ... ഒന്നുമറിയാത്ത ഞങ്ങളെ വാവ വെറും ചോരയായി അവളെ വേദനിപ്പിച്ച് വെറും ചോരയായി ഒലിച്ചുപോയതോർക്കുമ്പോ എന്നോട് തന്നെ വെറുപ്പ് തോന്നുവാ... ഞാൻ കാരണമാ...

അവളെ കെട്ടിപിടിച്ചു പൊട്ടികരയുന്ന എന്നെ ചേർത്തുപിടിച്ചു കരഞ്ഞുകൊണ്ട്

അങ്ങനൊന്നുമില്ല... അതൊക്കെ മോന്റെ തോന്നലാ... കരയല്ലേ പൊന്നേ... നിന്റെ കരച്ചില് കാണാനെനിക്ക് വയ്യ...നമുക്കത് വിധിച്ചിട്ടില്ല അല്ലാതെ എന്റെ

💬 Comments

View all comments