Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
മോനൊരു തെറ്റും ചെയ്തിട്ടില്ല...ഇത്താന്റെ പൊന്നല്ലേ കരയല്ലെടാ...
അവള് ആശ്വസിപ്പിക്കുമ്പോഴും എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല
മോനൂ... പടച്ചോൻ നമ്മളാഗ്രഹിച്ചതെല്ലാം തരുന്നെങ്കിൽ പടച്ചോന് നമ്മളെ ഏറെ ഇഷ്ടമാണെന്നാ അതിനർത്ഥം പടച്ചോൻ നമുക്ക് പരീക്ഷണങ്ങൾ തരുന്നുണ്ടെങ്കിൽ പടച്ചോൻ നമ്മളെ വിശ്വസിക്കുന്നെന്നാ അർത്ഥം... ഉപ്പൂപ്പ മോനോട് പറഞ്ഞിട്ടില്ലേ മോന്റെ ഓരോ തോൽവികളും മോന് ശക്തി ഉണ്ടാവനാണെന്ന്... നോവറിഞ്ഞു ശക്തനായ ശേഷം മോൻ മോന്റെ നിയോഗത്തിൽ എത്തും എന്ന് ഉപ്പൂപ്പ പറഞ്ഞത് ഓർമയില്ലേ... മോന്റെ ആദ്യ ഭാര്യയുടെ വയറ്റിൽ വെച്ച് അവളുടെ മനസിന്റെയും ശരീരത്തിന്റെയും താളം തെറ്റിച്ചുകൊണ്ട് മോനറിയും മുൻപ് കുഞ്ഞില്ലാതാവും അതോടെ അവളിലെ ശൈത്താൻ ചങ്ങല പൊട്ടിക്കും നിന്റെ സ്നേഹം മാത്രം അവളെ പിടിച്ചുനിർത്തും നിന്നെചൊല്ലി ഏറെ നോവനുഭവിക്കുകയും അവളാണ് എന്ന് വലിയുസ്താദ് പറഞ്ഞിരുന്നു (ഉപ്പൂപ്പാന്റെ സുഹൃത്ത് സൂഫിയാണ് എനിക്ക് ഒരു വയസുള്ളസമയത്ത് അദ്ദേഹം മരിച്ചു എന്റെ കഴുത്തിൽ കിടക്കുന്ന മാലകളിൽ ഒന്ന് എനിക്ക് പതിമൂന്ന് വയസ്സ് തികയുന്ന അന്ന് എനിക്ക് തരാൻ ഏൽപ്പിച്ചതാണെന് പറഞ്ഞുകെട്ടിട്ടുണ്ട്)
ഞെട്ടലോടെ ഇത്ത പറഞ്ഞത് കേട്ട് ഇത്താന്റെ മുഖത്ത് നോക്കി
ഇത്താ... അവളെ ഫ്രിണ്ട് സെലിൻ സൈകാർട്ടിസ്റ്റാണ് അവളെന്റെ മുഖത്തനോക്കി പറഞ്ഞിത്താ എന്റെ പെണ്ണിന് ഭ്രാന്താണെന്ന്...
അവൾക്കൊന്നുമില്ല മോൻ അവളെ കൂടെ നിന്നാൽ മതി...
അവളെ കൂടെ ഞാൻ നിൽക്കില്ലെന്ന് ഇത്താക്ക് തോന്നുന്നുണ്ടോ...
മറ്റുള്ളവർക്ക് മുന്നിൽ അവളൊരു പാപം ചെയ്യും വൻ പാപങ്ങളിലൊന്ന് ചുറ്റും നിൽക്കുന്നവരിൽ ഭൂരിഭാഗവും അവളെ കുറ്റപെടുത്തും എന്നാൽ ആ സമയത്ത് നീ അവളെ കുറ്റപ്പെടുത്തരുത് അവളെ തിരുത്തുകയും വേണ്ട അവളുടെ ചോരയാൽ എന്നോ അത് അവൾക്ക് പാപമല്ലാതായിരിക്കും...
എന്താ അത്...
അതെനിക്കറിയില്ല...
അവളോട്
💬 Comments
View all comments