0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ബോക്സിലേക്ക് നോക്കി റോളക്സോ... ഇതിന് നല്ല പൈസയാവില്ലേ...

ആ... കുറച്ച്...

എത്ര...

ഇരുപത്തയ്യായിരം റിയാൽ...

(ഒന്നാലോചിച്ചു)അഞ്ച് ലക്ഷത്തിനുമേലെയോ...

ഏകദേശം...

മാമിയുടെയും മാമന്റെയും മുഖത്തെ ഞെട്ടൽ മാറിയതും മാമിയോട് തോളിൽ കനത്തിൽ തന്നെ കിട്ടിയൊന്ന് അടുത്തതായി അടിക്കാൻ ഓങ്ങിയതും ഞാനോടി മാമന് മറുവശം വന്നു നിന്നു പുറകെ അടിക്കാനായി വന്ന മാമിയെ ചുറ്റിച്ചുകൊണ്ട് ബൈക്കിന് ചുറ്റും ഓടുന്നതിനിടെ കവർ ചാരുപടിയിൽ വെച്ചു പുറകെ ഓടുന്ന മാമിയുടെ രണ്ടു കയ്യും പിടിച്ച് വെച്ചു

ബോക്സ്‌ തുറന്ന് കയ്യിലെടുത്ത വാച്ച് കെട്ടണോ വേണ്ടേ എന്ന് ആലോചിച്ചു നിൽക്കുന്ന മാമൻ എന്നെ നോക്കി

നീ എന്ത് പണിയാ ഈ കാണിച്ചുവെച്ചേ... ഇത്രേം പൈസക്കൊക്കെ വാച്ചു വാങ്ങാമോ... പൈസക്ക് തീരെ വിലയില്ലാതായോ നിനക്ക്...

അതല്ല മാമാ... അത് പിന്നെ...

ഞാനറിയാതെ വീടിന്റെ ലോൺ നീ തീർത്തപ്പോഴേ ഞാൻ നിന്നോട് ചോദിക്കാനിരുന്നതാ അളിയന്റെ (ഉപ്പാന്റെ) വണ്ടിയുടെ വില ഇവിടുന്ന് പിള്ളാര്‌ പറയുന്ന കേട്ടപ്പോ നിന്നെ ഒന്ന് കാണാനിരിക്കുവായിരുന്നു ഞാൻ... എന്താ നീ മനസിലാകിയെ... കിട്ടുന്ന പൈസയെല്ലാം എങ്ങനെ ചിലവാക്കണം എന്ന് മാത്രമാണോ നീ ഇപ്പൊ ചിന്തിക്കുന്നേ...

അത് എന്റെ ചികിത്സക്ക് എടുത്ത ലോണല്ലേ...

അയിശേരി നീ കടം വീട്ടിയതാണോ... ഞാക്ക് ആകെ ഉള്ളൊരു മരുമോനാ നീ നിന്റെ ചികിത്സക്ക് ഞങ്ങള് ചെലവാക്കിയ പൈസക്കൊക്കെ നീ കണക്ക് വെച്ചിരുന്നല്ലേ... എന്നാ നീ ഇവക്കും അകത്തൊരുത്തി ഉണ്ടല്ലോ അവൾക്കും കൊടുക്ക് നിന്നെ എടുത്തോണ്ട് നടന്നതിനും നോക്കിയതിനും കൂലി... നിനേം അളിയനേം കൊണ്ട് ഹോസ്പിറ്റലിൽ കിടന്നതിനും ഓടിനടന്നതിനും നിന്റെ മാമനും കൊടുക്ക്...

ദേഷ്യം മാറാതെ വാച്ചും ഫോണും എനിക്ക് തിരികെ

💬 Comments

View all comments