0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഉറപ്പുള്ള ആളുകളോട് പറഞ്ഞു അതികം ആരും അറിയാതെ ഒപ്പിക്കാം എന്ന് കരുതുകയാ...

മ്മ്... എന്നിട്ട് എന്തെങ്കിലും ഒപ്പിച്ചോ...

ആഷിക് : ഇല്ല ഇന്ന് തുടങ്ങുന്നേ ഉള്ളൂ

മ്മ്... നിങ്ങൾ നാലാളുമല്ലാതെ വേറെ ആർക്കേലും അറിയുമോ...

അനു : ഇല്ല...

അവരോട് ഈ കാര്യം സംസാരിച്ചോ...

ഷാഫി : ഇല്ല... ഞങ്ങളെ കൊണ്ട് കഴിയും എങ്കിൽ അവരോട് പറഞ്ഞാൽ മതിയെന്ന് കരുതി...

മ്മ്...

അവർക്കരികിൽ നിന്നും എഴുനേറ്റ് അനുവിനെ വിളിച്ച് മാറി നിന്നു

അനൂ...ചോദിക്കുന്നതിനു സത്യമേ പറയാവൂ...എന്റെ സ്വഭാവം അറിയാലോ...

എന്താ ഇക്കാ...

നിങ്ങൾ പറഞ്ഞ കഥ പാതിയും ഞാൻ വിശ്വസിച്ചിട്ടില്ല... സത്യം പറ എന്താ സംഭവം...

സത്യമാ ഇക്കാ...

അനൂ എന്നെ ദേഷ്യം പിടിപ്പിക്കരുത്... നിങ്ങൾ പറഞ്ഞതിൽ പാതി കള്ളമാണ്... സത്യമെന്താ എന്നറിഞ്ഞാൽ ചിലപ്പോ അവരെ ചികിത്സാ ചിലവ് ഞാൻ തരും...

ഇക്കാ... അത് അവരെ മൂത്തമോളും ഞാനും ഇഷ്ടത്തിലാണ്... ഉപ്പാക്ക് സുഖമില്ലാതെ ആയതും വീട് പണയം വെക്കാൻ പോയതും എല്ലാം അവൾ പറഞ്ഞാ ഞാൻ അറിഞ്ഞത്... എന്ത് ചെയ്യണം എന്നറിയാതെ ഇവരോട് പറഞ്ഞപ്പോ ഇവരാ പറഞ്ഞേ കയ്യിലുള്ളതും കുടുംബക്കാരോട് ആരാണെന്ന് പറയാതെ കാര്യം പറഞ്ഞു പൈസ റെഡിയാക്കാം എന്നും...

മ്മ്... നിനക്കവളെ എങ്ങനെയാ പരിജയം... അവള് വാവേടെ കോളേജിൽ പഠിക്കുകയാ... വാവനെ ഇറക്കാൻ പോവുമ്പോ കണ്ട് പരിചയപെട്ടതാ... ഇപ്പൊ അവള് കോളേജിലും പോവാറില്ല... വീട്ടിൽ ചിലവിന് പൈസ ഇല്ലാഞ്ഞിട്ട് ഞാൻ ആരുമറിയാതെ അവളെ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തതാ കഴിഞ്ഞ ദിവസം... അവള് കൂട്ടുകാരികളോട് വാങ്ങിയതാ എന്നും പറഞ്ഞു അതിന് വീട്ടിലേക്ക് സാധനം വാങ്ങി...

വാവക്കറിയുമോ

💬 Comments

View all comments