Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
നാല് ചാർജുണ്ട് ലൈഫ് തീരാൻ ഇത്രയും മതി...
അതുവരെ ഞെട്ടലോടെ ഇരുന്ന അവർ കരയാൻ തുടങ്ങി അതിൽ ഒരാൾ എണീറ്റ് മോനേ തല്ലാൻ തുടങ്ങി കാലിന്റെ വേദനയാൽ നിൽക്കാൻ കഴിയാത്ത അവനെ തല്ലുന്ന അമ്മയെ നോക്കി
അവരെ ശിക്ഷിക്കാൻ അല്ല നിങ്ങളെ വിളിച്ചുവരുത്തിയെ നിങ്ങളവിടെ ഇരിക്ക്
ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല ഇവരെ ജീവിതം തുലക്കാൻ ഇവിടെ ആർക്കും താല്പര്യമില്ല കേസ് ഒക്കെ ഒഴിവാക്കാം പക്ഷേ പ്രശ്നം അതല്ല ഇവരെ ഇനിയും ഇങ്ങനെ വിട്ടാൽ ഇവരുടെ ഭാവിപോവും എന്ന് മാത്രമല്ല ഇവർ നാടിന് ദോഷം ചെയ്യുന്ന ക്രിമിനലുകൾ ആയി മാറും
ഇവർ ഇന്നലെ തല്ലാൻ ഉണ്ടായ കാരണം ഇവർ ഡ്രഗ്സ് ഉപയോഗിക്കുന്നത് ഗോപാലേട്ടൻ ചോദ്യം ചെയ്തതാണ്
ശംസിയെ നോക്കിയതും അവൻ അവരുടെ പേഴ്സും അവരുടെ കൈയിൽ നിന്ന് പിടിച്ച സാധനങ്ങളും മേശപ്പുറത്ത് വെച്ചു
ഇതെല്ലാം ഇവരുടെ കൈയിൽ നിന്ന് ഇന്നലെ ഞങ്ങൾക്ക് കിട്ടിയതാണ് ഇത് എക്സൈസിനോ പോലീസിനോ കൊടുത്താൽ ഫോട്ടോയും അഡ്രസും കോളേജിന്റെ പേരും അടക്കം പത്രത്തിൽവരും ഇവര് ജയിലിലും ആവും ഇവരുടെ ജീവിതവും നിങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും ഇവരുടെ സഹോദരങ്ങളെ ജീവിതവും എല്ലാം നഷ്ടമാകും ബന്ധുക്കൾ അടക്കം എല്ലാരും ഇവരെയും നിങ്ങളെയും അറപ്പോടെ നോക്കും
അമ്മമാർ കരഞ്ഞുകൊണ്ട് അവരെയും ഞങ്ങളെയും നോക്കി
കാര്യം അറിഞ്ഞത് മുതൽ ഞങ്ങളതിന്റെ പുറകെയുള്ള ഓട്ടത്തിലാണ് ഇവർക്ക് സാധനം കൊടുക്കുന്നവരും അവർക്ക് സാധനം കൊടുക്കുന്നവരും ആയ പലരും ഇപ്പൊ ഞങ്ങളുടെ കയ്യിലാണ്
മാത്രമല്ല ഇവർ ചെയ്തതിനു ഞാനിന്നലെ ഇവരെ ഒന്ന് ഉപദേശിച്ചു അതിനാലാണ് ഇവർക്ക് നിൽക്കാൻ ഉള്ള ബുദ്ധിമുട്ട് പക്ഷേ അതിന്റെ പേരിൽ
💬 Comments
View all comments