Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കേസ് കാര്യങ്ങൾ ഒന്നും നിങ്ങളാരും ആലോചിക്കണ്ട അങ്ങനെ ഉണ്ടായാൽ നഷ്ടം നിങ്ങൾക്ക് തന്നെ യാണ്...
പ്രിൻസിപ്പൽ : ഇവർ സ്ഥിരമായി ക്ലാസിൽ വരുന്നില്ല എന്ന് മാത്രമല്ല ഇപ്പോ ചെയ്ത കാര്യത്തിന് ഇവരെ ടിസി കൊടുത്ത് പറഞ്ഞുവിടുകയാണ് വേണ്ടത്
അത് വേണ്ട സാറേ അവർക്കൊരു അവസരം കൂടെ കൊടുക്കാം (രക്ഷിതാക്കളെ നോക്കി) ഇവരുടെ യൂണിഫോം കൊണ്ടുവരാൻ പറഞ്ഞത് കൊണ്ടുവന്നിട്ടുണ്ടോ
ഉണ്ടെന്ന് പറഞ്ഞു എല്ലാരും ബാഗിൽ നിന്നും കൈയിലെ കവറും ഒക്കെയായി എടുത്തു
(അവന്മാരെ നോക്കി) ചെല്ല് യൂണിഫോമും ഇട്ട് സാധാരണപോലെ ക്ലാസിൽ പോ ആരും ഒന്നും അറിയണ്ട വൈദ്യർ തന്ന മരുന്ന് കഴിക്കാൻ മറക്കണ്ട
ശെരി എന്ന് പറഞ്ഞു പേഴ്സും എടുത്ത് അവർ പുറത്തേക്ക് പോയപിറകെ രക്ഷിതാക്കളെ നോക്കി
നിങ്ങൾ കരുതും പോലെ നിങ്ങളുടെ മക്കൾ മാത്രമല്ല ഇതിലുള്ളത് കോളേജിലെ പത്ത് ശതമാനത്തിനു മേലേ കുട്ടികളും പെൺകുട്ടികൾ അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് പിന്നെ ഇതൊന്നും അവരുടെ മാത്രം തെറ്റല്ല അവരെ ശ്രദ്ധിക്കുന്നതിൽപറ്റിയ വീഴ്ച കൂടെ ആണ് ഇനി ഇത് ആവർത്തിക്കാൻ ഉള്ള കാര്യങ്ങൾ ആണ് നമ്മൾ നോക്കേണ്ടത് അതിന് നിങ്ങളുടെ സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ് ഇവരെ എന്തായാലും ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല
ഞങ്ങളെന്താ ചെയ്യേണ്ടേ...
ഇവിടെ ഉള്ള സ്റ്റുഡന്റ്സിനെ എല്ലാവരെയും ഇനിമുതൽ ഹോസ്റ്റലിൽ നിർത്തുവാനും പുതിയ വാർഡന്മാരുടെ എണ്ണം കൂട്ടുന്നതും നല്ലതാണെന്നാണ് എന്റെ അഭിപ്രായം
എന്ത് ചെയ്യാനും രക്ഷിതാക്കൾക്ക് എതിർപ്പില്ല എന്ന് അറിഞ്ഞതോടെ
ഇവർക്കായി കൗൺസിലിംഗ് നൽകാൻ കേരളത്തിലെ തന്നെ വൺ ഒഫ് ദി ബെസ്റ്റ് സൈകാർട്ടിസ്റ്റ് ഡോക്ടർ സെലിനും ഇരുപത് പേർ അടങ്ങുന്ന ടീമും വരാം
💬 Comments
View all comments