Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എന്ന് സമ്മതിച്ചിട്ടുണ്ട് ഒരുമാസത്തേക്ക് അവരുടെ മൊത്തം ഫീസ് ഇരുപത്തി രണ്ട് ലക്ഷം ആണ് അതിൽ പാതി രക്ഷിതാക്കളും പാതി കോളേജും വഹിക്കണം ഇതിൽ നെഗോസിയേഷനോ എതിരഭിപ്രായമോ സാധ്യമല്ല...
ഹോസ്റ്റലിലെ നിയമങ്ങൾ അപ്പാടെ മാറ്റി എഴുതുവാൻ പോവുകയാണ് കുട്ടികളെ നല്ല രീതിയിൽ ശ്രെദ്ധിക്കാൻ കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു അതിനാൽ ഇനി ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും. ഉച്ചക്കത്തെ മീറ്റിങ്ങിൽ നിങ്ങളും എത്തണം നിങ്ങൾ അറിഞ്ഞ കാര്യത്തെ പറ്റി അവരുടെ അച്ഛൻമാർകൂടെ അല്ലാതെ സഹോദരങ്ങൾ പോലും അറിയാതിരിക്കാൻ ശ്രദ്ധിക്കണം വേറെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ...
അവർ ഇല്ലെന്ന് പറഞ്ഞു
ശെരി ഞാൻ ഇറങ്ങുകയാണ്
വണ്ടിക്ക് അരികിലേക്ക് നടക്കേ ഹസീനത്ത എന്റെ പിറകെ ഓടിവന്നുകൊണ്ടേനെ വിളിച്ചു
എന്താ ഇത്താ...
എടാ... കേസ്...
ആ... ( മറ്റുള്ളവരെയും വിളിച്ചു) നിങ്ങൾ ആറുപേരും നേരെ താലൂക് ഹോസ്പിറ്റലിൽ ചെല്ല് ഗോപാലേട്ടനെ കണ്ട് അവർ ചെയ്തതിന് സോറി പറഞ്ഞേക്ക് കേസിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം...
ശെരി എന്ന് പറഞ്ഞവർ പോവാൻ തുടങ്ങുമ്പോ എന്തോപറയാൻ മടിച്ചുകൊണ്ട് പോവാൻ തുടങ്ങുന്ന ശ്യാമിന്റെ അമ്മയെ അടുത്തേക്ക് വിളിച്ചു
ചേച്ചിക്ക് എന്താ പറയാനുള്ളെ...
അത്... മോനേ...
എന്തായാലും പറഞ്ഞോ... എന്തായാലും പരിഹരിക്കാം...
അവന്റെ അച്ഛൻ അവൻ ചെറുപ്പത്തിൽ തന്നെ മരിച്ചതാ... ഞാൻ ഓരോ വീട്ടിലൊക്കെ ജോലിക്ക് പോയാ അവന്റെ ഫീസ് തന്നെ അടക്കുന്നത്... ഇതിപ്പോ ഡോക്ടറെ ഫീസും ഹോസ്റ്റൽ ഫീസും കൂടെ...
നിങ്ങളെ എല്ലാരുടെയും ഫാമിലിയെപ്പറ്റി എനിക്കറിയാം... ചേച്ചീ അതോർത്ത് ചേച്ചി വിഷമിക്കണ്ട അവന്റെ പഠിപ്പിന്റെ കാര്യത്തിന് വരുന്ന ചിലവ് ഞാൻ നോക്കിക്കൊള്ളാം... നിങ്ങളിനി ഒരു ഫീസും അടക്കേണ്ടിവരില്ല ആ
💬 Comments
View all comments