Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ദേഷ്യമുള്ളൊരു എസ് ഐ യെയും അയക്കാം വഴിയിൽ വെച്ച് ചാടി പോയാലോ എന്തേലും ചെയ്താലോ അവരെ ചെയ്തോട്ടെ എന്ന് തീരുമാനിച്ചു കഴിയുമ്പോയേക്കും എ സി പി സാറിന്റെ മുറിയിലേക്ക് കയറി വന്ന് ഇയാളെ എന്തിന് പിടിച്ചുകൊണ്ടുവന്നു എവിടുന്ന് പിടിച്ചുകൊണ്ടുവന്നു പരാതിയുണ്ടോ എഫ് ഐ ആർ ഉണ്ടോ എന്നൊക്കെ ചോദിച്ചതിന് ഉത്തരം പറഞ്ഞു എഫ് ഐ ആറും പരാതിയും ഒക്കെ കാണിച്ചത് വാങ്ങി ഞങ്ങൾ പറഞ്ഞത് വിശ്വാസമാവത്തപോലെ ഹെഡ് കോൺസ്റ്റബിളിനെയും കൂട്ടി അയാളുടെ അടുത്തേക്ക് പോയി ഇതിനിടയിലാണ് നിങ്ങൾ കയറി വരുന്നതും പിറകെ തന്നെ എം എൽ എ കയറി വന്നതും അല്ലാതെ ഞങ്ങൾക്ക് ഇയാളോട് വേറെ ദേഷ്യമോ പകയോ ഒന്നും ഉണ്ടായിട്ടല്ല...
മ്മ്... ഈ കഥയിൽ മിസ്സായ രണ്ട് ഡയലോഗുകൾ ഉണ്ടല്ലോ...
ഇല്ല സർ...
ഇല്ലേ... ഫോണിൽ നോക്കി ഒന്നും പറഞ്ഞില്ലേ...
അത് ഫോണിന്റെ വാൾ പേപ്പറിൽ ഇയാളും ഒരു പെണ്ണും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോ സാറ്...
കണ്ടപ്പോ സാറ്...
സാറ് ഇതാരാ നിന്റെ സെറ്റപ്പാണോ എന്ന് ചോദിച്ചു...
അപ്പൊ നിങ്ങളെന്ത് ചെയ്തു...
അത്... അത് പിന്നെ...
പറയ് എന്തേലും പറഞ്ഞതിനൊന്നും നിങ്ങളെ ആരും തല്ലില്ല...
അത്... ഇവളെ ഞങ്ങൾക്ക് കൂടെ ഒപ്പിച്ച് തരുമോന്നു ചോദിച്ചു...
കേട്ടതും അമലും ആദിയും അൽത്തുവും കസേരയിൽ നിന്നും ദേഷ്യത്തോടെ ചാടി എണീറ്റത് കണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു
മ്മ്... എന്നിട്ട്...
"നിനക്കൊക്കെ പറ്റിയതിനെ തുണിയില്ലാതെ മുന്നിൽ കൊണ്ടുവന്നു നിർത്തി കാണിക്കുന്നുണ്ട് ഞാൻ" എന്ന് മാത്രം പറഞ്ഞു
മ്മ്... വേറെ എന്തായിരുന്നു മിസ്സായ ഡയലോഗ്... വേഗം പറഞ്ഞേ...
വേറെ ഒന്നുമില്ല...
അല്ല
💬 Comments
View all comments