0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

മുൻപ് ആണെന്ന് പറഞ്ഞതിനാൽ വണ്ടി തിരിച്ചു ചോദിച്ചു ചോദിച്ചു വീട് കണ്ടുപിടിച്ചു രണ്ടു നിലയുള്ള മനോഹരമായ കാസ്റ്റേൺ ഗേറ്റൊക്കെ വെച്ച അത്യാവശ്യം വലിയൊരു വീട് ഗേറ്റ് പൂട്ടിയിട്ടതിനാൽ വാവ ഫോണെടുത്ത് കാൾ ചെയ്തു

ഹലോ...

ഹലോ... എവിടെയാ...

വീട്ടിലാടി...

ഒന്ന് കാണാൻ പറ്റുമോ...

എന്താടീ...

റാണി കൊട്ടാര കവാടം മൂടി അന്തപ്പുരത്തിലിരിപ്പല്ലേ... ഈ കവാടം തുറന്നാൽ അവിടുത്തെ മുഖമൊന്നു ദർശിക്കാമായിരുന്നു...

എന്താടീ പറയുന്നേ...

എഡീ ഞാൻ നിന്റെ ഗേറ്റിനു പുറത്തുണ്ട് ഗേറ്റ് തുറക്കെടീ...

പോടീ...

മുൻ വാതിൽ തുറക്കുന്നതും ഗേറ്റിന് പുറത്ത് നിൽക്കുന്ന കാറ്‌ കണ്ട് അവൾ ദൃതിപിടിച്ചു ഗേറ്റിനടുത്തേക്ക് നടക്കുന്നതിനിടെ തട്ടം ഒക്കെ ശെരിയാക്കുന്നുണ്ട് കൈയിലെ ചാവിവെച്ചു പൂട്ട് തുറന്നു ഗേറ്റ് മലർക്കേ തുറന്നതും വണ്ടി അകത്തേക്ക് കയറ്റി നിർത്തി വാവ വണ്ടിയിൽ നിന്നിറങ്ങി അവളെ കെട്ടിപിടിച്ചു വണ്ടിയുടെ ശബ്ദം കേട്ടാവണം വേറൊരു പെൺ കുട്ടിക്കൂടെ പുറത്തേക്കിറങ്ങിവന്നു

എന്തൊക്കെ ഉണ്ടെടീ വിശേഷം...

നല്ലത് നിനക്കോ...

അടിപൊളി...

കയറി ഇരിക്ക്...

നിക്കെടീ...

വണ്ടിയിൽ നിന്നും അവർക്കായിവാങ്ങിയ സാധനങ്ങളും എടുത്ത്ഞങ്ങൾ കോലയിലേക്ക് കയറി

എന്നോട് ഇരിക്കാൻ പറഞ്ഞവർ അകത്തേക്ക് പോയി ചാരുപടിയിൽ ഇരുന്നു ചുറ്റും നോക്കി കഴിഞ്ഞ് ഫോൺ എടുത്ത് കുത്തികൊണ്ടിരിക്കെ നാരങ്ങ ജ്യൂസുമായി അവർ പുറത്തേക്ക് വന്നു വാവ എനിക്കരികിൽ ചാരുപടിയിൽ ഇരുന്നു

വാവ : ഇരിക്കെടീ നിങ്ങൾ രണ്ടാളുമെന്താ നിക്കുന്നെ...

ഞാനുള്ളത്കൊണ്ടാണോ...

ആമിറ : ഹേയ്... അല്ല...(പറഞ്ഞത് ബോധിപ്പിക്കാൻ എന്നപോലെ അവർ അവിടെ ഇരുന്നു)

നിങ്ങളെ ഉള്ളോ ഉപ്പയും ഉമ്മയും ഒന്നുമില്ലേ ഇവിടെ...

ആമി : ഉപ്പാക്ക് സുഖമില്ല ഡയാലിസിസിന് പോയതാ... ഉമ്മയും കൂടെ പോയി...

💬 Comments

View all comments