Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എപ്പോ പോയതാ...
ആമി : കുറേ സമയമായി ഏകദേശം വരാനുള്ള സമയമായി...
നിങ്ങളെ പേരെന്താ...
ഞാൻ ആമിറ ഹുസൈൻ... ഇവൾ ആലിയ ഹുസൈൻ...
ആലിയ എന്താ പഠിക്കുന്നെ...
ആലിയ : പ്ലസ്റ്റു ഹ്യുമാനിറ്റിസ്...
എന്നിട്ടാണോ സംസാരിക്കാൻ മടി... ക്ലാസ്സൊക്കെ എങ്ങനെ പോണു...
കുഴപ്പമില്ല...
ഒരു ആക്റ്റീവയിൽ രണ്ടുപേർ ഗേറ്റ് കടന്നു വരവേ അവരെ കണ്ട് ഞങ്ങൾ എഴുനേറ്റ് നിന്നു...
വണ്ടി നിർത്തിയതും പുറകിലിരുന്ന സ്ത്രീ ഇറങ്ങി ഞങ്ങളോട് ചിരിച്ചുകൊണ്ട് കോലയിലേക്ക് കയറി വണ്ടി സ്റ്റാന്റിലിട്ട് ഹെൽമെറ്റും അഴിച്ചുവെച്ചു അയാളും ചിരിയോടെ കോലയിലേക്ക് കയറി
ഹുസൈൻ : എവിടുന്നാ...
വാവ : ഞങ്ങള് തലശ്ശേരീന്നാ... ഞാൻ ആമീടെ കൂടെ പടിക്കുകയാ അൻഷിത...
ഹുസൈൻ : (ചിരി അല്പമൊന്ന് മങ്ങിയെങ്കിലും) അത് മോളേ പൈസ...
അള്ളോഹ് ഇക്കാ ഞങ്ങൾ പൈസക്കൊന്നും വന്നതല്ല ഇവളെ ക്ലാസിലേക്ക് കാണുന്നില്ല വന്ന് നോക്കണം എന്നും പറഞ്ഞ് ഇവള് കുറേ ദിവസമായി എന്നോട് പറയുന്നു... ഞാനാണേൽ ഓരോ തിരക്കിലായിപ്പോയി...
അയാളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് കണ്ടു പിന്നെയും കുറേ സമയം സംസാരിചെങ്കിലും അയാളൊരു രോഗിയാണെന്നോ അയാളുടെ പ്രശ്നങ്ങളോ ഒന്നും പറഞ്ഞ് സങ്കടപ്പെട്ടില്ല ചെറിയ പ്രശ്നങ്ങൾക്ക് പോലും എല്ലാം നഷ്ടപെട്ട പോലെ പെരുമാറുന്ന മനുഷ്യർക്കിടയിൽ മരണം മുന്നിൽ കണ്ടു കഴിയുമ്പോഴും ജീവിതത്തെ ലാഗവത്തോടെ കാണുന്ന അയാൾ എനിക്കൊരത്ഭുതമായി തോന്നി
സംസാരത്തിനിടെ ആമിറ വാവയോടൊപ്പം സ്കൂട്ടിയുമായി പുറത്തേക്ക് പോവുന്നതും സാധനങ്ങളുമായി തിരികെ വരുന്നതും കണ്ടു
ഏറെ താല്പര്യത്തോടെ പലകാര്യങ്ങളും സംസാരിക്കുന്ന അയാളുടെ സംസാരം ശ്രദ്ധയോടെ കെട്ടിരിക്കാൻ ആളെക്കിട്ടിയതിൽ അയാൾ സംതൃപ്തനായിരുന്നു ഗൾഫ് ജീവിതത്തിലെ തമാശ നിറഞ്ഞ സംഭവങ്ങളും തന്റെയും
💬 Comments
View all comments