0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഭാര്യയുടെയും സഹോദരങ്ങളെ പറ്റിയും സഹോദരങ്ങളുടെ ഉയർച്ചയെ പറ്റിയും സന്തോഷത്തോടെ വാ തോരാതെ സംസാരിക്കുന്ന അയാൾ ഒരിക്കൽ പോലും തന്നെ സഹായിക്കാത്തത്തിൽ പരാതിയോ പരിഭവമോ പറഞ്ഞില്ലെന്നു മാത്രമല്ല അവരുടെ ഉയർച്ചകളിൽ അയാൾ അഭിമാനം കൊള്ളുന്നു എന്നത് എനിക്കായാളോടുള്ള ബഹുമാനം കൂട്ടി

അസ്മ : അതേ... ഇനി ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം...

ഇക്ക എന്നെയും കൂട്ടി അകത്തേക്ക് കയറി കൈ കഴുകി വന്നിരുന്നപ്പോ അസ്മത്ത മാറിനിൽക്കുന്നത് കണ്ട് ഞാൻ അവരെ വിളിച്ചു എല്ലാരും നിർബന്തിച്ചതും അവർ ഇരുന്നു

മീൻ മുളകിട്ടതും വെള്ളരി കറിയും പപ്പടവും പാവയ്ക്ക മാങ്ങഇട്ട് വറ്റിച്ചതും

എല്ലാം നല്ല രുചിയുണ്ടായിരുന്നതിനാൽ ഞാൻ നന്നായിതന്നെ കഴിച്ചു അതിനാൽ തന്നെ അവർ വീണ്ടും പോയി എടുത്തുകൊണ്ടു വരേണ്ടി വന്നു മടിയെത്തുമില്ലാതെ സന്തോഷത്തോടെ അവർ വീണ്ടും വിളമ്പിതന്നുകൊണ്ടിരിക്കെ

വാവ : ഞാൻ പറഞ്ഞില്ലേ നല്ല തീറ്റിയാ... മീറ്റർ കേടാന്നാ തോന്നുന്നേ... ഇക്കാക്ക് തിന്നാനുണ്ടാക്കി അമ്മായി തളർന്നു അമ്മായിക്ക് ഒരു കൈ സഹായത്തിന് എനെയെങ്ങാനും വിളിച്ചു വീട്ടിൽ കയറ്റാൻ പറഞ്ഞാൽ അതും കേൾക്കില്ല...

എന്തിന് വാവേ നിന്നെ കൂടെ നോക്കാൻ ഉമ്മാക്ക് താങ്ങൂല... എനിക്ക് തിന്നാൻ എന്തേലും കിട്ടിയാൽ മതി നിനക്കങ്ങനാണോ... പത്തെനെ പോറ്റാൻ ഒരു നിന്നെ പോറ്റുന്ന കഷ്ടപ്പാട് കാണില്ല...

എല്ലാരും ചിരിക്കെ

ആലിയ : എന്നാലും ഇക്കാക്ക് ഇത്താനോട് സ്നേഹമൊക്കെ ഉണ്ട് അല്ലേൽ വാവേന്നൊക്കെ വിളിക്കുമോ...

അയ്യേ... അത് സ്നേഹം കൊണ്ടൊന്നുമല്ല ഇവളെ വീട്ടിൽ ഞങ്ങൾ വാവേന്നാ വിളിക്കുന്നെ... (ആമിയെ നോക്കി) നിനക്കും അറിയില്ലേ...

ആമി : ഇല്ല... എങ്കി നാളെ കോളേജിൽ പോയി എല്ലാരോടും പറഞ്ഞേക്ക്...

വാവ :

💬 Comments

View all comments