Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
(ചോറ് തിന്നുന്ന കൈ വിരൽ കാണിച്ചു) കണ്ണിൽ തേച്ചുതരും ഞാൻ... വാവേ... വാവേ... സ്കൂളില് മുഴുവൻ അതും പറഞ്ഞ് കളിയാക്കലായിരുന്നു ഇനി കോളേജിലും കൂടി എന്നെ നാണം കെടുത്തഞ്ഞിട്ടാ...
അസി : കെട്ടാൻ പോണോനോട് ഇങ്ങനാണോ സംസാരിക്കുന്നെ...
വാവ : നടന്നത് തന്നെ... അങ്ങനെ വല്ലോം നടന്നാൽ അടിപൊളിയാവും...ഇക്കാനെ കെട്ടാൻ നോമ്പും നോറ്റൊരുത്തി വീട്ടിൽ കാത്തിരിപ്പുണ്ട് അവളെനെ തലക്കടിച്ചു കൊല്ലും... ഇക്കയാണേൽ വേറൊരുത്തിയായി മുടിഞ്ഞ പ്രേമം...
എല്ലാരുമെനെ നോക്കിയതിനു ഞാനൊന്ന് ചിരിച്ചുകൊണ്ട് പ്ളേറ്റിലുള്ള ചോറിലേക്ക് ശ്രെദ്ധ തിരിച്ചു
ആലിയ : എന്നിട്ട് വീട്ടുകാര് സമ്മതിക്കാതോണ്ടാണോ കെട്ടാതെ...
വാവ : അതൊന്നുമല്ല അതിച്ചിരി വലിയ വീട്ടിലെയാ... പുതിയ വീടെടുത്തിട്ടെ കെട്ടൂനും പറഞ്ഞ് നിൽക്കുവാ...
ആസിത്ത : അങ്ങനെ ഡിമാന്റ് ഒക്കെ വെക്കുന്ന പെണ്പിള്ളേരൊക്കെ ശരിയാവുമോ...
വാവ : ആർക്ക് ഡിമാന്റ്... ഇത്ത ഇപ്പൊ വേണേൽ ഇപ്പൊ റെഡിയാ... ഇക്കാക്കാ അവളെ പുതിയ വീട്ടിലേക്കെ കെട്ടികൊണ്ടുവരൂ എന്ന് നിർബന്ധം...
അതൊന്നുമല്ല... ഇപ്പൊ ഉള്ള വീട് തീരെ ചെറുതാ... കുറച്ച് സൗകര്യമുള്ളൊരു വീട് വെക്കാന് കരുതി... വീട് പണിയുടെ ഇടക്ക് കല്യാണം കൂടെ ആയാൽ ബുദ്ധിമുട്ടാവും അതാ... വീടുപണി കഴിഞ്ഞോട്ടെ എന്ന് വെച്ചത്...
ഭക്ഷണം കഴിച്ചു ഞങ്ങൾ രണ്ടുപേരും വീണ്ടും സംസാരിച്ചിരിക്കെ ബാക്കിയുള്ളവരും അങ്ങോട്ട് വന്നു ഈ കുറഞ്ഞ സമയം കൊണ്ടുതനെ അവരുമായി അറ്റാച്ച് ആയി അവരുടെ സൗമ്യമായ പെരുമാറ്റം ആവാമതിനു കാരണം അവർക്കും ഞങ്ങളോടുള്ള അപരിചിതത്വം ആ സമയം കൊണ്ട് മാറി
ആമിറ നാളെ മുതൽ ക്ലാസിൽ പോണം കേട്ടോ...നീ ലീവ് ആയ കാര്യമൊക്കെ പറഞ്ഞ് റെഡിയാക്കി നിന്റെ കോഴ്സിന്റെ
💬 Comments
View all comments