Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അഴിഞ്ഞുലഞ്ഞ മുടി ചീകി മടക്കി ക്ലിപ്പ് ഇട്ടു എന്റെ മുടിയും ചീകി തന്നു
പോവാം...
മ്മ്...
ശോഭികയിൽ ചെന്നു ഡ്രെസ്സെടുത്തു ഹോട്ടലിൽ തിരികെ വന്നു കുളിയും കഴിഞ്ഞു ഭക്ഷണം കഴിക്കവേ കൺസ്ട്രക്ഷൻ കമ്പനി ആളുകൾ വിളിച്ചു പെട്ടന്ന് തന്നെ ഫുഡും തീർത്തു അവർക്കരികിൽ ചെന്നു സംസാരിച്ചു അവർ പോയതിനു പുറകെ റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ കാപ്പാട് ബീച്ചിലേക്ക് വണ്ടിയെടുത്തു
പാർക്ക് ചെയ്തു ഇറങ്ങെ തൊട്ടടുത്തു വന്നു നിർത്തിയ വെളുത്ത സിയാസ് വണ്ടിയിൽ നിന്നും മുപ്പത് വയസ്‌തോന്നിക്കുന്ന വെൽ ഡ്രസ്സ്ഡ് ആയ ചെറുക്കനും പെണ്ണും കൈ കുഞ്ഞുമായി ഇറങ്ങി അവരുടെ കൈയിലെ കുഞ്ഞിനെ കണ്ട് അവളെന്റെ കൈയിൽ മുറുകെ പിടിച്ചു അവരെ നോക്കി ചിരിച്ചുകൊണ്ട് അവളെ കൂട്ടി അകത്തേക്ക് നടന്നു കടലിനഭിമുകമായി ഇരുന്ന എന്റെ തോളിൽ തലവെച്ചുകൊണ്ടവളെന്റെ തോളിൽ തല ചായ്ച്ചിരുന്നു അവളുടെ തലയിലേക്ക് തല ചെരിച്ചു വെച്ച് ഇരുന്ന്
കുഞ്ഞൂ...
മ്മ്...
എന്ത് പറ്റി...
ഒന്നൂല്ല...
വാവയെ കണ്ടത് കൊണ്ടാണോ ഡള്ളായെ...
ഒന്നൂല്ലിക്കാ... ഇക്കാക്ക് തോന്നുന്നതാ...
മ്മ്...
ഐസ് ക്രീം കൈയിൽ പിടിച്ചു നടന്നു വരുന്ന അവരെ നോക്കി
കുഞ്ഞൂ... ഒരു മിനുറ്റ്... മോളിവിടിരി ഞാനിപ്പോ വരാം...
എഴുനേറ്റ് അവർക്കടുത്ത് ചെന്ന് ചെക്കന് നേരെ കൈ നീട്ടി
ഹലോ...
അവൻ : ഹലോ...
ഒരു ഹെല്പ് ചെയ്യുമോ...
അവനും അവളും എന്നെ നോക്കി
അവൻ : എന്തെ...
കുഞ്ഞിനെ അവൾക്കൊന്ന് എടുക്കാൻ കൊടുക്കുമോ...
അവരെന്നെയും അല്പം അകലെ ഇരിക്കുന്ന അവളെയും നോക്കി
പ്ലീസ്... പറ്റില്ലെന്ന് പറയരുത്...
അവൻ : (അവർ പരസ്പരം നോക്കി) അതിനെന്താ...
അവൾ
💬 Comments
View all comments