0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

കുഞ്ഞുമായി അഫിക്കരികിലേക്ക് നടന്നു അഫിക്ക് നേരെ കുഞ്ഞിനെ നീട്ടി അവളുടെ മുഖത്ത് നോക്കിയ അഫി പെട്ടന്ന് കുഞ്ഞിനെ കൈയിലേക്ക് വാങ്ങി മാറോട് ചേർത്തുപിടിച്ചു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു അവളുടെ കണ്ണ് നിറയുന്നത് കണ്ട് അവർക്കടുത്തേക്ക് ചെന്ന വൾക്കരികിൽ ഇരുന്നു

നിനക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതിയാ അവരോട് വാവയെ ചോദിച്ചേ കരയുവാണേൽ വാവയെ തിരികെ കൊടുത്തേ...

എന്നെ നോക്കി തലകൊണ്ട് ഷോൾഡറിൽ അടിച്ച് മുഖത്തുനോക്കി ചിരിക്കുമ്പോ ഞാൻ കണ്ടത് എന്റെ പഴയ അഫിയുടെ ചിരിയാണ് അവളുടെ കണ്ണ് തുടച്ചുകൊടുത്തു

ഈ ചിരിയില്ലാതെ നീ ഭയങ്കര ബോറാണ്...

അവളെനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞിനെ എനിക്ക് നേരെ കാണിച്ചു

കുഞ്ഞിന്റെ കൈ പിടിച്ചു തിരിഞ്ഞവരെ നോക്കുമ്പോ അവർ ഞങ്ങളെ തന്നെ നോക്കിനിൽപ്പുണ്ട് എഴുനേറ്റ് അവനരികിൽ ചെന്ന് അവന്റെ കൈയിൽ പിടിച്ചു അവനെയും അവളെയും നോക്കി

താങ്ക്സ്...

അവൻ : താങ്ക്‌സൊന്നും വേണ്ട...

അവളെ ഇങ്ങനെ ചിരിപ്പിച്ചു തന്ന നിങ്ങൾക്ക് എന്താ തരേണ്ടത് എന്നറിയില്ല...

അവൻ : ഒന്നും വേണ്ട അത് പോട്ടെ എന്താ പേര്

ഷെബിൻ അഫീഫ നിങ്ങളോ...

റമീസ് നബീല...

അവൻ നടന്നപുറകെ ഞാനും നടക്കേ അവൾ അഫിക്കടുത്തേക്ക് ചെന്നിരുന്നു

റമീസ് : കല്യാണം കഴിഞ്ഞിട്ട് ഒത്തിരി ആയോ...

മ്മ്... നിങ്ങളുടെയോ...

റമീസ് : രണ്ടാമത്തെ വർഷമാണ്...

എന്താ ചെയ്യുന്നേ...

പുറത്തായിരുന്നു

എവിടെ...

സൗദി...

എന്താ പരിപാടി...

കൺസ്ട്രക്ഷൻ സൈറ്റിൽ കാന്റീൻ പോലൊരു സെറ്റപ് അവിടെ കൺസ്ട്രക്ഷൻ കഴിഞ്ഞതുകൊണ്ട് ഇനി വേറെ ജോലി നോക്കണം

വിസ ഉണ്ടോ...

വിസതീരാൻ ഇനിയും നാലുമാസമുണ്ട് പോയിട്ട് വേറെ

💬 Comments

View all comments