0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

വന്നിട്ട് കാലത്ത് അവര് പോവുമ്പോ അവരെ കൂടെ തനങ്ങു പോയി... അവരെ കാണാൻ തോന്നുന്നെടാ...

പോവാലോ... റെഡിയായിക്കോ...

ഞാൻ റെഡിയാ...

എങ്കി ഇത് പിടിച്ചേ...

ലാപ്പ് അടച്ചവളുടെ കൈയിൽ കൊടുത്ത് ഐപാടും ഫോണുമെടുത്ത് തിരികെ നടന്നു...

ഫൗസ്യ എങ്ങനെ ഉണ്ട്...

കുഴപ്പമൊന്നുമില്ല വൃത്തിയും മെനയുമുണ്ട് ആള് പാവമാ... എല്ലാ ജോലിയും ഓടിനടന്നു ചെയ്യുന്നുമുണ്ട്...

മ്മ്... ഉമ്മ എന്ത് പറഞ്ഞു...

ഉമ്മാക്കും ഇഷ്ടമായി എന്നാ തോന്നുന്നേ...

ഡ്രെസ്സും മാറി ഉമ്മറതെത്തെ അവർ പോവാനായി ഇറങ്ങുന്നതിനിടെ എന്നെ കണ്ട് ഒന്ന് പരുങ്ങി

എന്താ ഇത്താ ഇവിടെ ഒക്കെ ആണോ...

മ്മ്... (തലകുനിച്ചുള്ളൊരു മൂളൽ മാത്രമാണ് മറുപടിയായി വന്നത്)

പോക്കും വരവുമൊക്കെ എങ്ങനെയാ...

റാഷി കൊണ്ടാക്കിത്തരും അവൻ തന്നെ കൂട്ടാനും വരും...

താമസം ഇവിടെ ശെരിയാവും വരെ ഇങ്ങനെ പോട്ടെ... ഇത്ര വൈകും വരെ നിൽക്കണ്ട അവർ സ്കൂൾ വിട്ട് വരും മുൻപ് എത്താൻ കണക്കാക്കി ഇറങ്ങിക്കോ... ഉമ്മ പറഞ്ഞു കാലത്ത് അഞ്ച് മണിയാവുമ്പോയേക്കും എത്തുന്നുണ്ടെന്ന് കാലത്ത് അവരെ സ്കൂളിൽ വിട്ടിട്ട് വന്നാൽ മതി... സ്കൂളിലെങ്കിൽ അവരെയും ഇങ്ങോട്ട് കൂട്ടിക്കോ... അവർ വരികയാണേൽ പുഴക്കരികിലേക്ക് പോവാതെ നോക്കണം... ചില സമയത്ത് നല്ല കുത്തൊഴുക്കാവും... കുട്ടികൾക്ക് ഭക്ഷണം പോവുമ്പോ ഇവിടുന്നെടുത്തോ... അല്ലാതെ നിങ്ങളിവിടുന്ന് പോയി ഉണ്ടാക്കാൻ നിൽക്കുമ്പോയേക്ക് അവർക്ക് വിശക്കില്ലേ...

മ്മ്...

അവരേത് സ്കൂളിലാ പഠിക്കുന്നെ...

ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ

രണ്ടാളും അവിടെയാണോ...

അതേ...

എങ്കി രാവിലെ വരുമ്പോ അവരേം കൂടെ കൂട്ടിക്കോ ഇത്താന്റെ മക്കളെയും അവിടെയാ ചേർത്തെ അവർക്കൊരുമിച്ചു പോവാലോ...

വീട്ടു വാടക എത്രയാ

മൂവായിരം...

കറണ്ട് ബില്ല് എത്രവരും...

നാനൂറിൽ

💬 Comments

View all comments