0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പറ്റുമോ...

ആമി : ഞങ്ങൾ ഇഷ്ടത്തിലായസമയത്ത് സംസാരിക്കുമ്പോ അനുക്ക പറഞ്ഞിരുന്നു ഇക്കാനെ പറ്റി... പക്ഷേ ഇങ്ങനൊരവസരത്തിൽ ഞങ്ങൾക്ക് സഹായമായി വരുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല...

അത് വിട് എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം...

അവിടുന്നിറങ്ങി തിരികെ വരും വഴി വാവയെ വീട്ടിൽ ഇറക്കി അനുവിനോട് ആമിയെ വിളിച്ച് ഓപ്പറേഷൻ സമയത്തിന് മുൻപ് തന്നെ ഒരാളെ വിളിച്ച് ജോലിക്ക് നിർത്തിക്കൊള്ളാൻ പറയാൻ പറഞ്ഞു വീട്ടിലേക്ക് തിരിച്ചു

കണക്കും നോക്കികൊണ്ട് പുഴക്കരയിലിരിക്കെ ഇത്ത അങ്ങോട്ടവന്നു

ഡാ... എവിടായിരുന്നു രണ്ടുദിവസായല്ലോ കണ്ടിട്ട്...

എന്ത് പറയാനാടീ നമ്മുടെ ബിച്ചൂനെ ഒരു പോലീസുകാരൻ എടുത്തിട്ട് അടിച്ചു അവനേം കൊണ്ട് കോട്ടക്കൽ വരെ പോയതാ...

അള്ളോഹ്...എന്നിട്ടെന്തേലും പറ്റിയോ...

കുഴപ്പമൊന്നുമില്ല ഇന്ന് കാലത്ത് അവിടുന്നിറങ്ങി...

പാവം...

ഹേയ്...ഇപ്പൊ കുഴപ്പമൊന്നുമില്ല...

ഞാനവന്റെ കാര്യമല്ല ആ പോലീസുകാരന്റെ കാര്യമോർത്തുപറഞ്ഞതാ... ആരെണെഞ്ചത്തോട്ടുണ്ട് കയറാൻ എന്നാലോചിക്കുന്ന നിങ്ങളെ മുന്നിലെക്കല്ലേ വന്നു പെട്ടെ...

പോടീ കുരിപ്പേ...

ഡാ... വലുതായൊന്നും ചെയ്തേക്കല്ലേ...

ഇല്ലെടീ... അവരെ ചെറുതായി ഊഞ്ഞാലാടാൻ വിട്ടിട്ടുണ്ട് രാത്രി പിള്ളാര്‌ പണിതുടങ്ങും...

എന്തിനാടാ വെറുതെ...

നീ വിചാരിക്കുന്ന പോലെ ഞങ്ങൾ ഹിംസകരല്ലിത്താ... ഞങ്ങൾ തികഞ്ഞ അഹിംസാ വാദികളും സമാധാന പ്രിയരുമാണ്...

അതെനിക്കറിയാലോ... ഒരുകരണത്തടിച്ചാൽ മറുകരണം കാണിക്കുന്ന പാവങ്ങൾ...

എന്തിന് അവിടെ കൂടെ അടിവാങ്ങാനോ... ഹിംസയെ ഹിംസിചില്ലാതാക്കുക... ഒരു കരണത്തടിച്ചാൽ അടുത്ത കാരണത്തടിക്കും മുൻപ് അടിക്കുന്ന കൈ വെട്ടിയിങ്ങെടുത്താൽ പിന്നെ അവിടെ അക്രമമില്ല സമാധാനം മാത്രം...

പോടാ തെണ്ടീ...

എന്തെ കോളേജ് വിട്ട് നേരെ ഇങ്ങോട്ടാണോ... ഡ്രെസ്സൊന്നും മാറിയില്ലല്ലോ...

കുളീം കഴിഞ്ഞ് ഡ്രസ്സും മാറി ... ഡാ... നമുക്കൊന്ന് ഷെബേടെ വീട്‌വരെ പോയാലോ...

എന്തേ...

കുട്ടികൾ ഇന്നലെ

💬 Comments

View all comments