0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഇങ്ങക്കറിയാലോ...എന്റെ ഏഴു വയസ് മൂത്തതാ അവൾ ചെറുപ്പത്തിൽ ഇത്തയായിരുന്നു കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും എടുത്തോണ്ട് നടക്കലും ഉറക്കുന്നതുമെല്ലാം അവളെ കൈ പിടിച്ചാ ഞാൻ നടക്കാൻ പഠിച്ചത് അവളാ എന്നെ നീന്താൻ പഠിപ്പിച്ചത് ശെരിക്ക്പറഞ്ഞാൽ എന്റെ ജനനത്തോടെ അവൾ ശെരിക്കും ഉമ്മയാവുകയായിരുന്നു അവളെ കയ്യും പിടിച്ചാ അങ്കൻ വാടിയിലും സ്കൂളിലുമൊക്കെ പോയിതുടങ്ങിയതും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാ ഒരു ദിവസം സ്കൂൾ വിട്ട് പോകെ പായിപ്പാട്ടെ വയലിൽ പണിക്ക് പോയ ഉമ്മ വയലിൽ വീണതിന് നട്ട ഞാറ് പോക്കി എന്നും പറഞ്ഞ് ചീത്തയും പറഞ്ഞ് അന്നത്തെ കൂലി പോലും കൊടുക്കാതെ ഉമ്മാനെ പറഞ്ഞയക്കുന്നത് കാണുന്നത് അന്ന് രാത്രി ഞാനുറങ്ങിയിട്ടില്ല പിറ്റേന്ന് മുതൽ കുറേ ദിവസത്തെ തിരചിലിനൊടുവിൽ ഞാൻ ആശാന്റെ വർക്ക്‌ ഷോപ്പിൽ ജോലിക്ക് കയറുന്നെ അന്ന് ആശാനെനിക്ക് പത്തു രൂപ തന്നു വീട്ടിലേക്ക് പോവുമ്പോ വല്ലിത്തക്കും ഇത്താക്കും മിട്ടായിയും വാങ്ങി വീട്ടിലെത്തി വല്ലിത്തക്ക് മിട്ടായി കൊടുത്തപ്പോ എവിടുന്നാ നിനക്ക് കാശെന്ന് ചോദിച്ചു പണിക്ക് പോയ കാര്യം പറഞ്ഞപ്പോ കുറേ ചീത്തയും പറഞ്ഞെന്നോട് മിണ്ടാതെ പോയി അവളെ ഒന്ന് സമാധാനിപ്പിക്കാൻ ഞാൻ പെട്ട പാട്... പിന്നീടുള്ള ദിവസങ്ങളിൽ ദിവസോം സ്കൂൾ വിട്ടു വർക്ഷോപ്പിൽ പോയിട്ട് അവിടെനിന്നും ആണ് വീട്ടിലേക്ക് വരിക പിന്നീടുള്ള ദിവസങ്ങളിൽ കൂലി തരാതിരുന്ന ആശാൻ ഒരു മാസം തികയുന്ന അന്ന് അയരത്തി അഞ്ഞൂറ് രൂപ എന്റെ കൈയിൽ വെച്ചുതന്നു എന്റെ ആദ്യത്തെ ശമ്പളം അന്നതും കൊണ്ട് അവിടെനിന്നു തുടങ്ങിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത് ഉമ്മാന്റെ കൈയിൽ അത് കൊടുത്തു അന്ന് മുതൽ ഉമ്മാനെ വയലിലെയോ വേറൊരാളെ വീട്ടിലെയോ പണിക്ക്

💬 Comments

View all comments