Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
പോവാൻ ഞാൻ സമ്മതിച്ചിട്ടില്ല...അന്ന് കടയിൽ ഏറ്റവും വില കുറവിൽ കിട്ടുന്നത് ആയോണ്ടാ ഞാനീ കറുത്ത മുണ്ടും ഷർട്ടും ഇടാൻ തുടങ്ങിയെ പക്ഷേ അന്ന് മുതൽ അവരെ പഴയതോ ഭംഗി ഇല്ലാത്തതോ ആയ ഡ്രെസ്സിടാൻ പോലും അവസരമുണ്ടാക്കിയിട്ടുമില്ല... ഞങ്ങള് തല്ലുകൂടുമ്പോ പോലും അവരെ ഞാൻ അടിക്കാറില്ല അടിച്ചാൽ അവർക്കെന്തേലും പറ്റുമോന്നുള്ള പേടിയാ എനിക്ക്... ഞാൻ അങ്ങനെ കൊണ്ടുനടക്കുന്ന ഇത്തയെയാ അവനും അവളും ചേർന്ന് ഇത്രയും കാലം കരയിച്ചത്... അവനെ ഉമ്മയാണേ ഉപ്പയാണേ ഇത്തമാരാണെ സത്യം അവനെ ഞാൻ കരയിക്കും...അവളെ കണ്ണീരിന്റെ ചൂട് അതെനിക്കത്ര പൊള്ളിയോ അതിന്റെ നൂറ് മടങ്ങവനെ വനെഞാനറിയിക്കും... അവളെ കരയിച്ച നിമിഷത്തെ ശപിച്ചു ശപിച്ചവന്റെ ജീവിതം തീരും... കൊല്ലാതെ കൊല്ലും ഞാനവനെ... അതിനിനി എന്ത് പകരം കൊടുക്കേണ്ടിവന്നാലും...
എടാ... അതല്ല...
അളിയാ അത് വിട്... നമുക്ക് വേറെന്തെലും പറയാം...
ചായയും ബേക്കറികളുമായി അങ്ങോട്ട് വന്ന
ഇത്ത : എന്താ രണ്ടാളും കൂടെ വലിയ ചർച്ചയാണല്ലോ...
ഹേയ് ഞങ്ങൾ വെറുതെ ടുറിന്റെ വിശേഷമൊക്കെ... അല്ല അതൊക്കെ പോട്ടെ ഇനി എന്താ പരിപാടി...
അളിയൻ : ഒന്നും തീരുമാനിച്ചിട്ടില്ല ആലോചിക്കുന്നുണ്ട് എന്തേലും നോക്കണം...
ഇത്ത : കടമൊക്കെ തീർന്ന സ്ഥിതിക് ഇനി പോവണ്ടല്ലോ...കൈയിലെ പൈസ തീരും മുൻപ് ഒരു വണ്ടി എടുത്താലോ എന്നാലോചിക്കുകയാ അതാവുമ്പോ പണിയും ആവും എങ്ങോട്ടേലും പോകണമെങ്കിൽ അതും നടക്കും...
ടാക്സിയോ...
ഇത്ത : ആ...
നിനക്കെന്താ... ഇപ്പൊ ടാക്സി ഓടിയാൽ എന്ത് കിട്ടാനാ...
ഇത്ത : അതെന്താടാ... നീ വല്ലപ്പോഴും ഓട്ടം പോയി വരുമ്പോ തന്നെ ഞങ്ങൾക്ക് ഡ്രെസ്സും മോദിരോം ഒക്കെ കൊണ്ടുതരാറില്ലായിരുന്നോ...
അത്
💬 Comments
View all comments