Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
നോക്കണ്ട... ടാക്സി ഓടി യാലൊന്നും ഒന്നും നടക്കില്ല... ഞാനൊരു കാര്യം പറയാം നിങ്ങൾക്ക് പറ്റുമോന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി...നമ്മുടെ ടൗണിൽ ഒരേക്കർ സ്ഥലം നിന്റേം വല്ലിത്താന്റേം പേരിൽ വാങ്ങാൻ എല്ലാം സെറ്റാക്കിയിട്ടുണ്ട്... ഈ ആഴ്ച തന്നെ രെജിസ്റ്റർ ചെയ്യാം എന്ന് കരുതുന്നു അവിടെ ഒരു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയാൽ നിങ്ങൾക്ക് രണ്ടു കൂട്ടർക്കും നല്ല വരുമാനം കിട്ടും... പിന്നെ നോക്കി നടത്തുന്നവർക്ക് ശമ്പളവും എടുക്കാം...
അളിയൻ : ടൗണിൽ ഒരേക്കർ സ്ഥലം എന്നൊക്കെ പറയുമ്പോ വലിയ പൈസ ആവില്ലേ... ബിൽഡിംഗ് ഉണ്ടാക്കാൻ ഒക്കെയായി പിന്നെയും വേണം...
അതൊന്നും ആലോചിക്കണ്ട... നിങ്ങൾക്ക് സമ്മതമാണേൽ ബിൽഡിങ് ഉണ്ടാക്കാനുള്ളതടക്കം ഉത്ഘടനം വരെ മൊത്തം ചിലവും എന്റെ വക... ആറു നിലയും ലിഫ്റ്റും എസ്കലേറ്ററും അടക്കം എല്ലാം സെറ്റ് ചെയ്യാം...
വല്ലി : ഇതൊക്കെ പിന്നെ നോക്കിയാൽ പോരെ ഇപ്പൊ നീ വീടിന്റെ പണി തീർത്ത് കല്യാണം കഴിക്കാൻ നോക്ക്...
ഇത്ത : അതെന്നെ നീ നിന്റെ കാര്യം കൂടെ നോക്ക്...
എന്റിത്താ... അതൊക്കെ നടന്നോളും... പിന്നെ ഇതും എന്റെ കാര്യം തന്നെയാ... ഇതിനുള്ള ഫണ്ട് റെഡിയാക്കിയിട്ടുണ്ട്...
ഇത്ത : വീട് വെക്കാനുള്ള പൈസയാണോ... അതാണോ ഇന്ന് പണിക്കാര് വരാഞ്ഞേ...
അതൊന്നുമല്ല... അവർക്ക് ഗ്രൗണ്ട് ലെവൽ വരെ എടുക്കാൻ ഉള്ളത് കൊടുത്തതാ... ബാക്കിക്ക് ഉള്ളത് അവിടുണ്ട്... നിങ്ങളിത് ആലോചിച്ചിട്ട് പറ നിങ്ങൾക്ക് നോക്കിനടത്തൻ പറ്റുമോ ഇല്ലേ അത് മാത്രമേ അറിയണ്ടൂ...ശെരിക്ക് ആലോചിച്ചിട്ട് പറഞ്ഞാ മതി...
മടിയിൽ ഇരിക്കുന്ന പാത്തുവിനെ കളിപ്പിച്ചുകൊണ്ട് അളിയനെ നോക്കി
അളിയാ നിങ്ങക്ക് ഒരു വണ്ടി വേണ്ടേ ഏതാ ഇപ്പൊ
💬 Comments
View all comments