0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

മേൽ അമിതമായി പ്രതീക്ഷ വെക്കില്ല അതുകൊണ്ട് അവർക്കിടയിൽ പ്രശ്നങ്ങൾ കുറവായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ആണെങ്കിൽ ഞാൻ പ്ലസ്റ്റു പഠിക്കുമ്പോഴാണ് ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് പക്ഷേ അന്നും ജോലിയും ഓട്ടവും ആയിരുന്നതിനാൽ അവൾക്കുവേണ്ടി മാത്രമായി മാറ്റിവെക്കാൻ എനിക്ക് ഒത്തിരി സമയമൊന്നും ഇല്ലായിരുന്നു

നബീല അവനെ നോക്കുന്നത് കണ്ട് അവനെയും കൂട്ടി അവർക്കരികിലേക്ക് നടന്നു

നിങ്ങൾ കറങ്ങാൻ വന്നതിനിടയിലേക്ക് ഞങ്ങൾ കയറി കൊളമാക്കിയല്ലേ

നബീല : ഹേയ്... അങ്ങനൊന്നുമില്ല

അഫി : (എന്നെ നോക്കി) ഇക്കാ ആൺ കുട്ടിയാ... ഹൈസിൻ ഹംദ് എന്നാ പേര്...

അവളുടെ തോളിൽ കൈ ഇട്ടു ചിരിയോടെ അവളെ ചേർത്തു പിടിച്ചു

അഫീ... അവര് കറങ്ങാൻ വന്നതല്ലേ... ബുദ്ധിമുട്ടിക്കണ്ട മോള് കുഞ്ഞിനെ കൊടുക്ക്

മുഖതെ ചിരി ഒരുനിമിഷം നിന്നെങ്കിലും ചിരിയോടെ അവൾ കുഞ്ഞിനെ കൊടുക്കാൻ തിരിഞ്ഞതും

റമീസ് : ഹേയ്... ഞങ്ങളൊരു കല്യാണത്തിനുപോയി തിരികെ വരും വഴിയാണ്... നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമേ ഉള്ളൂ... ഞങ്ങളിരിക്കുന്നത് പ്രശ്നമില്ലേൽ ഞങ്ങൾക്ക് തിരക്കൊന്നുമില്ല

അഫി കൊടുക്കാൻ നോക്കിയ കുഞ്ഞിനെ വീണ്ടും ചേർത്തുപിടിച്ചു അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു നാലുപേരും സംസാരിച്ചുകൊണ്ടിരിക്കെ അഫിയുടെ ശ്രെദ്ധ മുഴുവനായും കുഞ്ഞിലാണ് അവളുടെ ഫോൺ റിങ് ചെയ്തത് കണ്ട് ഫോണെടുത്തവളുടെ ചെവിയിൽ വെച്ചുകൊടുത്തു

അഫി : ഹലോ...

.............

അഫി : എമർജൻസി ആണോ

.............

അഫി : ഒക്കെ... ഞാനെത്താം...

കുഞ്ഞിന് ഉമ്മ കൊടുത്തു അവളുഡേ കൈയിലേക്ക് കുഞ്ഞിനെ കൊടുത്തു ഞങ്ങളെ നോക്കി...

അഫി : സോറി അത്യാവശ്യമായി ഹോസ്പിറ്റലിൽ എത്തണം... ഇക്കാ വാ...

തിരക്ക് പിടിച്ചു നടക്കുന്ന

💬 Comments

View all comments