0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ബസ് സ്റ്റോപ്പിൽ കുറേ ആളുകൾ കിടയിൽ നിൽക്കുന്ന അവളോട് എന്തൊക്കെയോ സംസാരിച്ചോണ്ട് നിൽക്കുന്ന വെളുത്തു കൊലുന്നനെ ഉള്ളൊരു താടിക്കാരൻ ചെക്കനെയും അവൾക്കൊപ്പം നിൽക്കുന്ന ഒരു പെൺകുട്ടിയെയും നോക്കി കൊണ്ട് അവർക്കരികിലായി വണ്ടി നിർത്തി ഇത്ത അടുത്ത് വന്ന്

എടാ... നിനക്കെന്തേലും തിരക്കുണ്ടോ...

ഒന്നൂല്ല...

എന്നാ... അവളെയും കൂട്ടട്ടെ... അവളെ അത്തോളി ഇറക്കി കൊടുക്കാമോ...

അതിനെന്താ...

അവളെയും കൂട്ടി വന്ന് അവൾ എനിക്കൊപ്പം കയറിയിരുന്നു ഞാൻ വണ്ടിയെടുത്തു

ഇത്ത : നീ എവിടുന്നാ വരുന്നേ...

അഫിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാ...

ഇത്ത : ഇപ്പോയോ അവൾക്ക് നൈറ്റാണോ...

അല്ല അവള് ലീവാ... എന്തോ എമർജൻസി എന്നും പറഞ്ഞു വിളിച്ചതാ...

ഇത്ത : ഹാ... ബസ്സ് കൂട്ടിയിടിച്ചിട്ടുണ്ടെന്ന് പറയുന്നകേട്ടു... ആർക്കുമൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു...

മ്മ്... എങ്ങനുണ്ടായിരുന്നു ഫസ്റ്റ് ഡേ...

ഇത്ത : കുഴപ്പമില്ല...

ക്ലാസ്സൊക്കെ എങ്ങനെ...

ഇത്ത : രണ്ടുമൂന്ന് നാടൻ കോഴികളും കുറച്ച് ബ്രോയിലർ കോഴികളും പിന്നെ കുറച്ച് പിടക്കോഴികളും

നീ കോളേജിൽ അല്ലേ പോയേ അല്ലാതെ കോഴിക്കടയിലൊന്നുമല്ലല്ലോ...

ഇത്ത : എന്ത് പറയാനാടാ... നീ വന്നപ്പോ കണ്ടില്ലേ ഒരുചെക്കൻ കുറുകി നിൽക്കുന്നെ...

ആ...

ഇത്ത : അവനാണ് ക്ലാസിലെ ഏറ്റോം വലിയ കോഴി... ഇന്ന് ഫ്രീ ടൈം മുഴുവൻ എന്റെ പിറകെ ആയിരുന്നു...

വേറെ ആരും വന്നില്ലേ പിറകെ...

ഇത്ത : അതാ പറഞ്ഞേ... വേറെയും രണ്ടെണ്ണം ഒലിപ്പിച്ചോണ്ട് വന്നു പക്ഷേ അവരെ ഇവൻ നൈസ് ആയിട്ട് ഒഴിവാക്കും... പിന്നെ കുറേ എണ്ണം നോക്കി ചോരകുടിക്കുന്ന ടൈപ്പ് ആണ്... പെൺ പിള്ളേരും കോയിത്തരത്തിനു കുറവൊന്നുമില്ല അവർ ഇവനും

💬 Comments

View all comments