0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

തിന്നുന്നത് നോക്കി

ഇത്ത : എന്താ...

നിന്റെ കുട്ടിക്കളി എപ്പോഴാടീ മാറുന്നേ

ഇത്ത : അഫിയെ കെട്ടികൊണ്ടുവാ അപ്പൊ ചിലപ്പോ മാറിയേക്കും...

അവളുടെ തലയിൽ കൊട്ടി

ഇത്ത : എനിക്ക് വേദനായി ട്ടോ...

ആണോ... നന്നായി...

ഇത്ത : പോടാ ദുഷ്ടാ...

ചിരിയോടെ അവൾ തിന്നുന്നത് നോക്കി

ഡി ക്ലാസ്സൊക്കെ ഒകെ അല്ലേ...

മ്മ്...

വേറെന്താ വിശേഷം...

ഒരു സാറ് എന്നോട് ഡൌട്ട് എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു നമ്പറൊക്കെ തന്നു...

ആഹാ... ആദ്യദിവസം തന്നെ സാറിന്റെ നമ്പറും ഫാൻസിനെയും ഒക്കെ ഒപ്പിച്ചോ...

പിന്നെ... നിനക്കല്ലേ എന്നെ ഒരു വിലയില്ലാതുള്ളൂ... ഇവളോട് ചോദിച്ചു നോക്ക്... സൗമ്യേ ഇന്ന് എത്ര പേരെന്റെ പുറകെ നടന്നു ശെരിയല്ലേ...

സൗമ്യ : അതേ...

അതൊക്കെ പോട്ടെ ഒരു പന്തലിടാനുള്ള യോഗമുണ്ടാവുമോ...

അതിന് പറ്റിയ ആരെയും കണ്ടില്ല കണ്ടാൽ ഞാനറിയിക്കാം ഇപ്പൊ താത്താന്റെ കുട്ടി വണ്ടിയോടിച്ചേ...

അപ്പോയെക്കും അത്തോളി ടൌൺ എത്താറായിരുന്നു

സൗമ്യെടെ വീട്ടിൽ ആരൊക്കെ ഉണ്ട്...

അമ്മയും ഒരു ചേട്ടനും അച്ഛൻ ഗൾഫിലാ...

അവളെ വീടിനു മുന്നിൽ ഇറക്കേ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു ഞങ്ങളും അവൾക്കൊപ്പം ഇറങ്ങി ഇരുന്നില്ല ഉള്ള ഒരു സാധാരണ വീട് പോർച്ചിൽ ഒരു പൾസർ ബൈക്കും ഐ റ്റൊന്റി കാറും വെച്ചിരിക്കുന്നു "അമ്മേ... " എന്ന് വിളിച്ചോണ്ട് അവൾ ഞങ്ങളെ കൂട്ടി അകത്തേക്ക് കയറി സോഫയിൽ ഇരുന്നു ടീവി കാണുന്ന മുപ്പത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി

എന്താടീ കിടന്നു കൂവുന്നേ... (ശബ്ദത്തിനു പുറകെ നൈറ്റി ധരിച്ചൊരു സ്ത്രീ പുറത്തേക്ക് വന്നു ഞങ്ങളെ നോക്കി)

സൗമ്യ

💬 Comments

View all comments