0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഇത്താ...

മ്മ്...

സങ്കടമായോ...

ഹേയ്...

ആയെന്നറിയാം എന്നാലും ഇനി സങ്കടപെടല്ലേ... നിന്റെ സങ്കടം മാറാൻ എന്നെകൊണ്ട് പറ്റുന്ന എന്ത് ചെയ്യണമെങ്കിലും ഞാൻ ചെയ്യാം... ഇനിയും സങ്കടപെടല്ലേ...

അവൾ എന്റെ കൈയിൽ ചുറ്റിപിടിച്ചുകൊണ്ട് തോളിൽ ഉമ്മ വെച്ചു മുഖത്ത് നോക്കി ചിരിയോടെ

ഒരു സങ്കടവുമില്ല... എന്റെ മോൻ അതോർത്ത് സങ്കടപെടണ്ട... ഞാൻ ഇതുവരെ അനുഭവിച്ചത് ആലോചിച്ചതാ ഇനി അതൊന്നും അനുഭവിക്കേണ്ടല്ലോ എന്നോർത്തപ്പോ ഒരു സമാധാനം...

അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി

ഇത്തൂസേ...

മ്മ്...

ശെരിക്കും സങ്കടമില്ലല്ലോ...

ഇല്ലെന്നേ...

എന്നാ തിരിച്ചു പോവാം...

മ്മ്...

ഞങ്ങൾ തിരികെ നീന്തി കയറി ഡ്രെസ്സുമിട്ടു നടക്കാതെ നിൽക്കുന്ന അവളെനെ നോക്കി രണ്ടു കയ്യും പൊക്കി കാണിച്ചു ചിരിയോടെ അവളെ എടുത്തു വീട്ടിലേക്ക് നടന്നു കുളിയും കഴിഞ്ഞു ഫോൺ എടുത്തു നോക്കുമ്പോ മിസ്സ്‌ കാളുകൾ കണ്ട്

അഫിയെ വിളിച്ചുനോക്കി

ഇക്കാ...ഒരാത്ത്യാവശ്യമുണ്ടായിരുന്നു... കുറച്ച് പൈസ എന്റെ കൈയിൽ ഉണ്ട് ഇങ്ങളെ കൈയിൽ കുറച്ച് എടുക്കാൻ ഉണ്ടാവുമോ...

ഉണ്ട് എത്രയാ വേണ്ടേ...

ഒരു പതിനഞ്ച്...

മൊത്തം എത്രയാ വേണ്ടേ...

അൻപത്...

നിന്റെ കയ്യിലുള്ളത് അവിടെ നിന്നോട്ടെ അൻപത് ഞാൻ അയച്ചുതരാം... നിന്റെ അക്കൗണ്ടിലേക്കല്ലേ...

അല്ല ഞാൻ വേറൊരു അക്കൗണ്ട് തരാം

ശെരി... നിന്റെ ഡ്യൂട്ടി എപ്പോഴാ കഴിയുന്നെ...

ഞാനിപ്പോ തിയേറ്ററിൽ നിന്ന് ഇറങ്ങിയേ ഉള്ളൂ ചേച്ചിയും റിയയുമിവിടെ ഉണ്ട് ഞങ്ങളിപ്പോ തിരിക്കും

അവരെന്തോ വാങ്ങാൻ പോകുന്നെന്ന് പറഞ്ഞിരുന്നു നീയുമുണ്ടോ കൂടെ...

എന്തെ...

ഒന്നൂല്ല കുട്ടീ... വരുമ്പോ ഒരു ഫോൺ വാങ്ങിയിട്ടുവാ...

ഏതാ വേണ്ടത്...

ആൻഡ്രോയിട് ഏതേലും എ ട്ടൻ എസ്സോ അതിന് മുകളിലോ ഉള്ളത്...

ആ വാങ്ങാം...

💬 Comments

View all comments