0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ദിവസത്തെ പോലെ അവൾ പാതിയിൽ തളർന്നില്ല എങ്കിലും കര തൊടുമ്പോയേക്കും അല്പം തളർന്നിരുന്നു കരയിൽ കയറി ഇരുന്നു

ഡാ...

മ്മ്...

ഞാനൊരു കാര്യം പറഞ്ഞാൽ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്

നീ കാര്യം പറ

ആ... ചെറുക്കനില്ലേ...

ഏത്...

ഇന്ന് നീ വരുമ്പോ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്

ആ...

അവൻ ഇത്തിരി ഓവറാണോ എന്നൊരു സംശയം

എന്തെ... നിന്നോടെന്തേലും മോശമായിട്ട് പറഞ്ഞോ...

അതൊന്നുമില്ല... പക്ഷേ അവന്റെ മണപ്പിച്ചോണ്ടുള്ള നടപ്പും... സംസാരോം ഒന്നും എനിക്കങ്ങു പിടിക്കുന്നില്ല...

മ്മ്... ഞാൻ സംസാരിക്കണോ...

അതൊന്നും വേണ്ട... അവൻ കാൾ ചെയ്യാൻ എന്നും പറഞ്ഞേന്റെ ഫോൺ വാങ്ങി അവന്റെ ഫോണിലേക്ക് മിസ്സടിച്ചു...അതെനിക്ക് തീരെ ഇഷ്ടമായില്ല...

എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ...

അവനോട് ഡിലീറ്റ് ആക്കാൻ പറഞ്ഞു... അപ്പൊ എന്തിനാ ഡിലീറ്റ് ആക്കുന്നെ നമ്മളൊക്കെ ഒരുമിച്ച് പഠിക്കുവല്ലേ അപ്പൊ നമ്പർ കയ്യിലുള്ളത് നല്ലതല്ലേ എന്ന്... എന്റെ നമ്പർ ഡിലീറ്റ് ആക്കിയേക്ക് അതാ നിനക്ക് നല്ലതെന്ന് പറഞ്ഞിട്ടുണ്ട്...

മ്മ്...

ശല്യമാവുന്നെങ്കിൽ പറ ഞാൻ സംസാരിക്കാം...

മ്മ്...

ഡി... പിന്നെ...അവളെ ഞാനിന്നലെ പൊക്കി...

ആരെ...

ജാഫറിനെ വെച്ചോണ്ടിരിക്കുന്ന ജാസ്മിനെ...

അവളെനെ നോക്കി

നീ ഉപേക്ഷിച്ചകാര്യമൊന്നും അവനറിയില്ലല്ലോ അതുകൊണ്ട് നമ്മളിപ്പോ നല്ല സെറ്റപ്പിൽ ആണെന്നും ഞാൻ നാട്ടിൽ ഉണ്ടെന്നും ഇപ്പൊ നിന്നെ കൊണ്ട് എന്റെകയ്യിൽ നിന്നും ബിസിനസ് തുടങ്ങാനെന്നും പറഞ്ഞ് പൈസ ചോദിപ്പിക്കാനും പറഞ്ഞു അവന് ഞാൻ അവളുടെനമ്പറിൽ നിന്നും മെസേജ് ഇട്ടിട്ടുണ്ട് അവൻ പെട്ടന്ന് വരും... വന്നാൽ എത്രയും പെട്ടന്ന് നിന്റെ മൊഴി അവന്റെ കൈയിൽ നിന്നും ഞാൻ വാങ്ങും

അവളൊന്നും മിണ്ടാത്തെ എന്റെ തോളിൽ ചാരി കിടന്നു

💬 Comments

View all comments