Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കയറിയ പാത്തുവിനെ ശെരിക്കിരുത്തി എന്റെ മേൽ ചാരി നിന്ന അബിയെ ചെറിയ മാമൻ വലിച്ചു മടിയിലിരുത്തി അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചു സംസാരിച്ചു കൊണ്ടിരിക്കെ ഉപ്പയും മാമൻമാരും ചർച്ച രാഷ്ട്രീയവും അന്താരാഷ്ട്ര കാര്യങ്ങളുമായതും ഞങ്ങൾ അകത്തേക്ക് വലിഞ്ഞു അനു ഇപ്പൊ വരാമെന്നു പറഞ്ഞ് കിച്ചനിലേക്ക് പോയി ഞങ്ങൾ എട്ടുപേരും അഭിയും പാത്തുവും ആമിയും മുകളിലെ റൂമിൽ ചെന്നിരുന്നു
അൻഷു : എടാ പജിറോയും നീ എടുത്തതാണോ...
മ്മ്... സെക്കൻ ഹാൻഡാ...
മോമി : അടിപൊളി മൊതലാ...
മുത്ത് : ഗൾഫിൽ പോയപ്പോ കാക്കു ഒന്നൂടെ ലുക്കായല്ലൊ...
മൂസി : തുടങ്ങി അവളുടെ കോഴിത്തരം...നിന്റെ കോഴിത്തരമൊന്നു നിർത്ത്... കോളേജിൽ ചെന്നാൽ അവിടെയും കോഴിത്തരം വീട്ടിൽ വന്നാൽ ഇവിടേം കോഴിത്തരം... എന്റെ പടച്ചോനെ ഇതുപോലൊന്നാണല്ലോ എന്റെ കൂടെ പിറന്നത്
എല്ലാരും ചിരിച്ചു
മുത്ത് : നീയല്ലേ തെണ്ടീ എല്ലാരേം വായിനോക്കാറ് ഞാനാരെയാ വായിനോക്കിയേ തോന്നിവാസം പറഞ്ഞാലുണ്ടല്ലോ (പാതി കളിയായും പാതി കാര്യമായും) എന്റെ ഫ്രണ്ട്സിനെ അടക്കം വെറുതെ വിടാറുണ്ടോ നീ... ഞാൻ പറയണോ...
മൂസി : എന്ത്... (പറയരുതെന്ന് അവളെ കണ്ണുകാണിച്ചുകൊണ്ട്) പറ...
മുത്ത് : എന്നെ കോഴീന്ന് വിളിച്ചതിനു സോറി പറഞ്ഞോ ഇല്ലേൽ ഞാനിപ്പോ പറയും
മൂസി : നീ പറഞ്ഞാൽ ഞാനും പറയും...
മുത്ത് : എന്ത്...
മൂസി : "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയേ അയ്യോ"... കളിയാക്കി പാടിയത് കേട്ടതും...
മുത്ത് : (അതുവരെ തമാശ പോലെ തല്ലു കൂടിയ അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു ഉച്ചത്തിൽ അവനെ നോക്കി) അതെങ്ങാനും പറഞ്ഞാൽ
💬 Comments
View all comments