0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പിന്നെ ജന്മത്തിൽ നിന്നോട് ഞാൻ മിണ്ടില്ല...

വല്ലിത്ത : നിർത്തിക്കെ രണ്ടും... ഏതു സമയോം തല്ലും കൂടി...എന്നാലോ അടേം ചക്കരയും പോലാണ് താനും...

ശെരിയാണ് രണ്ടും എപ്പോഴും തല്ലാണേലും അവർ കിടയിൽ രഹസ്യങ്ങൾ ഇല്ല എത്ര തല്ലുകൂടിയാലും അവർ അത് പറയുകയുമില്ല രണ്ടാളും പിരിഞ്ഞിരിക്കുകയോ ഒരാൾക്ക് കൊടുക്കാതെ എന്തേലും തിന്നുകയോ ഇല്ല എന്തിന് ഒരാൾക്ക് പനി വന്നാൽ മറ്റേ ആൾക്കും പനിക്കും

എല്ലാരും ചിരിച്ചെങ്കിലും മുത്തിന്റെ മുഖം മാത്രം ഒരു കൊട്ടയുണ്ട് മൂസി വായിൽ നിന്നും അരുതാത്തത് എന്തോ വീണപോലെ അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ട്

എന്തേലും പ്രേമമോ മറ്റോ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ സമയമാവുമ്പോ ആലോചിക്കാം... ഒളിച്ചോടാന്നൊന്നും ആരും കരുതണ്ട...എന്താ അൻഷീ...

അൻഷി : ആ... അത് ശെരിയാ അങ്ങനെ എന്തേലും ചിന്ത ആർക്കേലുമുണ്ടെൽ പറഞ്ഞോ...

അനു വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു മാമന്മാരും ഉപ്പയും റാഷിയും കഴിച്ചിരുന്നതിനാൽ ഞങ്ങൾ പിള്ളേരെല്ലാം ഇരുന്നു

കുഞ്ഞ(ചെറിയ മാമി) : അനു ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്

ഒരു രക്ഷയുമില്ല അടിപൊളി നീ ഒരു പെണ്ണായിരുന്നേൽ നിനെ ഞാനങ്ങ് കെട്ടിയേനെ...

വാവ : ഞാനും ഫുടൊക്കെ ഉണ്ടാക്കും കേട്ടോ...

മൂസി : അത് തിന്നിട്ട് ആള് ബാക്കിയുണ്ടായാൽ ഭാഗ്യം...

അത് കേട്ടതും എല്ലാരും ചിരിക്കുന്നതിനൊപ്പം മുത്തും ചിരിച്ചു മൂസി അവളെ നോക്കി ആരും കേൾക്കാതെ സോറി എന്ന് പറയുന്നതും അവളതിന് സാരോല്ല എന്ന് പറയുന്നതും കേട്ടു

ഓരോന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ എന്നെ നോക്കി

മാമി(വലിയ മാമി) : എല്ലാം കഴിഞ്ഞിട്ട് കുറേ ആയില്ലേ ഇനി കല്യാണം ഒക്കെ നോക്കണ്ടേ...

മൂസി

💬 Comments

View all comments