Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
: ഇവളെ അങ്ങ് കെട്ടിച്ചുകൊടുക്ക്... ഇവളിക്കാന്റെ മുറപെണ്ണല്ലേ... എന്റെ കൂടെ പിറപ്പായൊണ്ട് പൊക്കി പറയുവല്ല ഇവളെ കെട്ടുന്നതിലും വലിയൊരു പണി ഇക്കാക്ക് വേറെ കിട്ടാനില്ല...
കേട്ടതും ഭക്ഷണം മുത്തിന്റെ നെറുകയിൽ കയറി സ്വയം തലയിൽ തട്ടികൊണ്ട് മൂസിയെയും എന്നെയും ചുറ്റുമുള്ളവരെയും നോക്കെ
കുഞ്ഞ : അത് ശെരിയാ ഇങ്ങനൊരു മടിച്ചി ഈ ലോകത്തിവളെ കാണൂ...
മുത്ത് : ഉമ്മാ...
ഉമ്മ : നീ എന്തിനാ ഷെരീഫാ എപ്പോഴും അവളെ കുറ്റം പറയുന്നേ...
കുഞ്ഞ : ഞാനൊരു സത്യം പറഞ്ഞതല്ലേ...
മാമി : മതി നിന്റെ സത്യം പറച്ചില്... തിന്നുമ്പോയെങ്കിലും ഒന്നും പറയാതിരുന്നൂടെ നിനക്ക്...
വാവ : (മൂസിയെ നോക്കി)അതേ...ഞാനാ ഒരുവയസിനു മൂത്തത് ഞാനും മുറപ്പെണ്ണാ...
മുത്ത് വാവയെ ദേഷ്യത്തോടെ നോക്കി
പൊന്നാര അമായിമാരെ എനിക്കിപ്പോ എന്തായാലും കല്യാണം വേണ്ട...ഞാനിനി എന്തായാലും വീടുപണിയൊക്കെ കഴിഞ്ഞേ കെട്ടുന്നുള്ളൂ... അൻഷി അല്ലേ എന്റെ മൂത്തെ അവൻ കെട്ടട്ടെ ആദ്യം...
അൻഷിയൊന്നുഞെട്ടിയപോലെ തോന്നി
മോമി : (അവന്റെ ചെവിയോട് ചുണ്ട് ചേർത്തുസ്വകാര്യമായി) കെട്ടി നോക്ക് ഷാനി നിന്റെ മയ്യത്തെടുക്കുന്നത് കാണാലോ...
അൻഷി : (അതേപോലെ) മിണ്ടാതിരുന്നോ ഇല്ലേൽ നിന്നെ പിടിച്ച് കെട്ടിക്കും അപ്പൊ പിന്നെ അസിനിന്റെ മയ്യത്തെടുത്തോളും...
മാമി : നിങ്ങള് ചെവിതിന്നിട്ടൊന്നും ഒരു കാര്യോമില്ല ഇവന്റെ കല്യാണം കഴിയാതെ നിങ്ങളെ ആരെയും കെട്ടിക്കാൻ പോണില്ല...
കുഞ്ഞ : അതേ... അതിന്റെ ഇടക്ക് വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ ആരായാലും പിന്നെ ഈ പടിക്കേറിപോവരുത്...
എന്റമ്മായിമാരെ ഇവരെ ശാപോം കൂടെ വാങ്ങിത്തരാനുള്ള പരിപാടിയാണോ...
മാമി : ശപിച്ചാലും എന്താക്കിയാലും വേണ്ടില്ല പറയുന്നകേട്ട് അടങ്ങിയൊതുങ്ങി നിന്നില്ലേൽ
💬 Comments
View all comments