Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഒറ്റൊന്നിനേം ഈ പടി കയറ്റൂല...
(വിഷയം മാറ്റനെന്ന പോലെ ചിരിയോടെ അവരെ നോക്കി) അല്ലേടാ... നിങ്ങൾ ബാംഗ്ലൂർ എവിടെയാ...
അൻഷി : മാർത്തഹള്ളി
ഒറ്റയ്ക്കാണോറൂം
മോമി : ആ...ഞങ്ങളവിടെ ഒരു ടു ബി എച് കെ എടുത്തതാ...
മ്മ്... നിങ്ങള് മാത്രേ ഉള്ളോ...
(പരസ്പരം ഒന്ന് നോക്കി) അതേ...
പിന്നെയും ഓരോന്ന് സംസാരിച്ചു ഭക്ഷണം കഴിച്ചെഴുനേറ്റു കൈ കഴുകി വീണ്ടും മുറിയിൽ ഒത്തുകൂടി ഉറങ്ങിയ ആമിയെതായെ കിടത്തിയതിനു പിറകെ അഭിക്കും പാത്തൂന്നും കൊച്ചു ടീവി വെച്ചുകൊടുത്ത് ഒരു ബോട്ടിലും ആയി വന്ന
മൂസി : നമുക്ക് ട്രൂത് ഓർ ഡയർ കളിക്കാം എല്ലാരും വന്നേ...
എല്ലാരും വട്ടത്തിൽ നിലത്തിരുന്നു
മൂസി : ആദ്യം ഞാൻ കറക്കാം...
അവൻ കറക്കിയ ബോട്ടിൽ ചുറ്റി നിന്നത് അനുവിന് നേരെ
മൂസി : ട്രൂത് ഓർ ഡെയർ
അനു : ട്രൂത്...
മൂസി : ആദ്യ പ്രേമം ആരോടായിരുന്നു
അനു : ടീച്ചറോഡ്...
മൂസി : പേരും ക്ലാസും പറയണം...
ഒൻപതിൽ ഇംഗ്ളീഷിന്റെ ഷൈജ മിസ്സ്...
അനു : ട്രൂത് ഓർ ഡെയർ
ഷെബിത്ത : ഡെയർ
അനു : ഒരു ഐസ് ക്യൂബ് അലിയും വരെ അത് കൈയിൽ പിടിച്ചിരിക്കണം
ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ് എടുത്തുവന്ന് കൈയിൽ പിടിച്ച് ഇരുന്നു...
വാവ : ട്രൂത് ഓർ ഡെയർ
ട്രൂത്
വാവ : ഞങ്ങളിലൊരാളെ കല്യാണം കഴിക്കുകയാണേൽ ആരെയായിരിക്കും
പോ കുരിപ്പേ... പെങ്ങളെ ആരേലും കെട്ടുമോ...
മുത്ത് : അതിന് ഞങ്ങള് മുറപെണ്ണുങ്ങളല്ലേ...
വാവ : അതേ... ഞങ്ങളിലാരെ കേട്ടും...
💬 Comments
View all comments