0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പോയിന്റോഫ് സെക്കന്റിൽ ഞാനറിഞ്ഞു

ഫോൺ അടിയുന്നത് കണ്ട് നോക്കി അഫിയാണ് ഫോൺ എടുത്ത് മുറിക്ക് പുറത്തേക്ക് നടക്കുമ്പോഴും മുത്ത് ഞാനുമ്മവെച്ച കവിളിൽ പിടിച്ചിരിക്കുന്നുണ്ട് അവളുടെ കുഞ്ഞു മാറിടം ഉയർന്നുതാഴുന്നു

എന്തായി എത്തിയോ...

ഇല്ല അര മണിക്കൂറിലെത്തും...

മ്മ്... ഞാനുമ്മാന്റെ വീട്ടിലാണ്... ഇപ്പൊ ഇറങ്ങാം...

അകത്ത് ചെന്ന് അവരോട് യാത്ര പറഞ്ഞിറങ്ങിയ പിറകെ അവരും ഇറങ്ങി വന്നു അമ്മായി മാരോടും അമ്മാവൻ മാരോടും യാത്ര പറഞ്ഞിറങ്ങെ വീടിന്റെ കുറ്റിയടിക്കുന്ന കാര്യവും പറഞ്ഞു അൻഷാദിനെ വിളിച്ചു നാളെ അവർക്കെല്ലാം ഡ്രെസ്സെടുക്കാൻ പോണമെന്നും രാവിലെ തന്നെ എല്ലാരോടും റെഡിയാവാനും പറയാൻ പറഞ്ഞ് വണ്ടിയെടുക്കുമ്പോയും വണ്ടി പോവുമ്പോഴും മുത്ത് കവിളിൽ കൈ വെച്ച് നോക്കി നിൽക്കുന്നത് കണ്ടു

ഏകദേശം ഒരേ സമയത്ത് തന്നെ ഞങ്ങൾ ടൗണിലെത്തി അവർ മൂന്നുപേരും വണ്ടിയിൽ നിന്നിറങ്ങി അടുത്തേക്ക് വന്നു അഫി പുതിയ ഫോണിന്റെ ബോക്സ്‌ എനിക്കുനേരെ നീട്ടി

വണ്ടിയിൽ നിന്നും ഐ പാഡ് എടുത്ത് അതിൽ വരച്ച ഫോട്ടോ ഫോണിലേക്ക് സെന്റ് ചെയ്യാനായി തുറന്നു...

അഫി : ഇത് റസിയത്തയല്ലേ...

ഹേ... നിനക്കറിയുമോ ഇവരെ...

അഫി : ഇവരെസ്വന്തം വീട് നമ്മുടെ വീടിനടുത്തായിരുന്നു പച്ച പാവമായിരുന്നു എന്നെ എടുത്തോണ്ട് നടന്നിട്ടൊക്കെ ഉണ്ട് കുറേ കൊല്ലം മുൻപ് മരിച്ചുപോയി... അല്ല ഇത്താന്റെ ഫോട്ടോ എങ്ങനെ നിങ്ങളെ കൈയിൽ...

അത്... മുനീർകാന്റെ ഫോൺ എന്റെ കൈയിൽ നിന്ന് പൊട്ടിപ്പോയി അവരുടെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോ കണ്ട ഓർമയിൽ വരച്ചതാ... എങ്ങനെ ഉണ്ട്...

അഫി : അടിപൊളി...

നിനക്കവരെ വീടറിയുമോ...

അഫി : ആ...

എന്നാ നമുക്കീ ഫോൺ കൊണ്ടുകൊടുത്തിട്ട് പോവാം...

💬 Comments

View all comments