0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അഫിയുടെ വണ്ടി ലോക്ക് ചെയ്ത് ഞങ്ങൾ അവിടേക്ക് തിരിച്ചു

ലക്ഷ്മി : കുട്ടികൾക്കെന്തേലും വാങ്ങണ്ടേ...

ആ...

അടക്കാൻ തുടങ്ങുന്ന ബേക്കറിക്ക് മുന്നിൽ വണ്ടിനിർത്തി അവിടുന്ന് ചോക്ലേറ്റും തൊട്ടടുത്ത കടയിൽ നിന്നും ഫ്രൂട്സും വാങ്ങി അഫി വണ്ടി എടുത്തു സംസാരിക്കുന്നതിനിടെ വരച്ച ഫോട്ടോസ് മുഴുവൻ ഫോണിലേക്ക് സെൻറ് ചെയ്തു

അത്യാവശ്യം വലിപ്പമുള്ളൊരു ഒരുത്തട്ടു വീട്ടുമുറ്റത്ത് വണ്ടി ചെന്നു നിന്നു മുറ്റത്തിനിരുവശവും യെല്ലോ ബുഷും റോസും വെച്ചു ബംഗിയായിവെട്ടി ഒതുക്കി അര ബിത്തി പോലെ ചെയ്തുവെച്ചിരിക്കുന്നു കോലയിൽ പ്രായം ചെന്നൊരാളിരിപ്പുണ്ട് വണ്ടി വരുന്നത് കണ്ട് ഒരു കൈ നെറ്റിയിൽ വെച്ച് മുന്നോട്ട് എത്തി നോക്കുകയാണ് വണ്ടിയിൽ നിന്നുമിറങ്ങി

അസ്സലാമു അലൈക്കും...

വ അലൈകും അസ്സലാം...

അഫി : എന്താ ഉപ്പാപ്പാ സുഖമല്ലേ

അ മോളായിരുന്നോ... കണ്ണങ്ങോട്ട് തീരെ പിടിക്കുന്നില്ല...

അഫി : കണ്ണട എവിടെപ്പോയി...

നിസ്കരിക്കുമ്പോ ഊരി വെച്ചതാ... പിന്നങ്ങ് മറന്നുപോയി...

സംസാരം കേട്ട് അകത്തുനിന്നും മൂന്നു പെൺകുട്ടികളും ഒരുമ്മാമയും ഇറങ്ങി വന്നു

റാഹില : ഇത്തയോ... കുറേ ദിവസായല്ലോ ഇങ്ങോട്ട് വന്നിട്ട്...

അഫി : (അവളുടെ തലയിൽ തലോടി) കുറച്ച് തിരക്കായി പോയി മോളേ... ഇപ്പൊത്തന്നെ ഹോസ്പിറ്റലിന്ന് വരുന്ന വഴിയാ...

എന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞേ കയറ്

അവർ അകത്തേക്ക് കയറി ഞാൻ പുറത്തേ കസേരയിലേക്കിരുന്നു കുറച്ച് സമയത്തിന് ശേഷം റാഷിനയും റാസിമയും ചായയും ബേക്കറിയുമായി വന്നു ചായകുടിച്ചുകൊണ്ടിരിക്കെ മുനീർക കയറിവരുന്നത് കണ്ട് എഴുന്നേറ്റു നിന്നു അടുത്തേക്ക് വന്നു സലാം ചൊല്ലി കൈ പിടിച്ച മൂപ്പർക്ക് സലാം മടക്കി വണ്ടിയിൽ ചെന്ന് ആൾക്ക് വാങ്ങിയ ഫോണുമെടുത്തു വന്നു ഫോൺ ആൾക്ക്

💬 Comments

View all comments