0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നേരെ നീട്ടി

ഞങ്ങളുടെ സംസാരം കേട്ടാവണം പെൺപട മുഴുവൻ വാതിൽക്കൽ ഹാജർ വെച്ചു

മുനീർ : ഫോണൊന്നും വേണ്ട ഫോട്ടോ മാത്രം മതി...

ആ ഫോണിലെ ഫോട്ടോ എടുക്കാൻ പറ്റില്ല

അയാളെനെ നോക്കി നിസ്സഹായനായ ചിരി ചിരിച്ചു

നിങ്ങൾ ഫോൺ തുറന്നു നോക്ക്

ഹേയ്... ഫോണൊന്നും വേണ്ട... (അയാളുടെ ശബ്ദമിടറി)

ബോക്സിൽ നിന്നും ഫോൺ എടുത്തു വാൾപേപ്പറിലെ അവരുടെ കുടുംബ ഫോട്ടോ ആൾക്കുനേരെ കാണിച്ചു

ഇപ്പോഴോ...

തട്ടി പറിക്കും പോലെ ഫോൺ കൈയിൽ നിന്ന് വാങ്ങി അതിലേക്ക് നോക്കിയ അയാളുടെ കണ്ണിൽ നിന്നുമൊരു നീർതുള്ളി ഉറ്റി ഫോണിലേക്ക് വീണു ചിരിക്കും കരച്ചലിനുമിടയിലുള്ള എക്സ്പ്രക്ഷനോടെ അയാൾ ഫോൺ മക്കളെ കാണിച്ചു അവരുടെ ഇപ്പോഴത്തെ പ്രായത്തിൽ അവർക്കൊപ്പം നിൽക്കുന്ന ഉമ്മാന്റെ ഫോട്ടോ കണ്ട് അത്ഭുധത്തോടെ ഫോൺ വാങ്ങി നോക്കി ഗ്യാലറി തുറന്നു പൊട്ടിയ ഫോണിൽ ഉണ്ടായിരുന്ന ഉമ്മാന്റെ ഫോട്ടവും അവരുടെ പലപ്രായത്തിൽ അവർക്കൊപ്പമുള്ള ഉമ്മാന്റെ ഫോട്ടോയും കണ്ട് സന്തോഷത്തോടെ അവർ ഉമ്മാമയോടും ഉപ്പാപ്പയോടും പറഞ്ഞു ഉപ്പാപ്പ കാണാനായി കണ്ണട എടുത്തു കൊടുക്കാൻ പറയുന്നത് കേട്ട് ഞാൻ വണ്ടിയിൽ ചെന്ന് ഐ പാഡ് എടുത്തുവന്നു അതിലുള്ള ഫോട്ടോ തുറക്കുമ്പോയേക്കും അകത്തുനിന്നും ഒരു കണ്ണട വെച്ചുകൊണ്ട് വേറൊരു കണ്ണടയുമായി ധൃതിയിൽ ഉമ്മാമയും വന്നു ഐ പാടിൽ ഉള്ള ഫോട്ടോ അവർക്ക് കാണിച്ചുകൊടുത്തു അവരുടെ മുഖത്തെ സന്തോഷവും അത്ഭുതവും കണ്ട് സന്തോഷം തോന്നി

അവർ വീട്ടിലേക്ക് പോയതിനു പിറകെ അൽപസമയം കഴിഞ്ഞു ഞാൻ അഫിയുടെ വീട്ടിലേക്ക് ചെന്നു കുളിച്ചിറങ്ങി ബെഡിൽ സംസാരിച്ചിരിക്കുന്ന അവർക്കരികിൽ ചെന്നിരുന്നു

അഫി : ഇത്ത ക്ലാസിൽ പോയിട്ട് എന്ത്‌ പറഞ്ഞു...

💬 Comments

View all comments