0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

കുഴപ്പമൊന്നുമില്ല പക്ഷേ ജോലിയും പഠിപ്പും കൂടെ ഒരുമിച്ചുകൊണ്ടുപോവാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു

റിയ : ശെരിയാ ഒത്തിരി പഠിക്കാൻ കാണും അതിന്റെ കൂടെ ജോലിയും കൂടെ ആയാൽ തല പെരുക്കും

മ്മ്... ജോലി വിട്ടേക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്...

സംസാരിച്ചു കൊണ്ടിരിക്കെ വാട്സപ്പ് നോട്ടിഫികേഷൻ വന്നത് കണ്ട് ഫോൺ എടുത്തുനോക്കി മുത്തിന്റെ നമ്പറിൽ നിന്നും ഹായ് വന്നിരിക്കുന്നത് കണ്ട്

ഹായ്...

താങ്ക്സ്...

എന്തിന്...

ഒന്നൂല്ല...

മ്മ്... നീ ഉറങ്ങിയില്ലേ...

ഇല്ല...

നട്ടപാതിരക്ക് ഫോണിൽ കളിക്കാതെ പോയുറങ്ങാൻ നോക്ക്...

ഞാൻ കിടന്നു കാക്കൂ...കാണണോ...

ഫോൺ വെച്ചിട്ടുറങ്ങു...(സെന്റ് ചെയ്യുമ്പോയേക്കും അവളുടെ ഫോട്ടോ വന്നു)

നമുക്ക് സംസാരിച്ചിരിക്കാം കുറച്ച് കഴിഞ്ഞിട്ടുറങ്ങാം...

ഈ നട്ടപാതിരക്ക് എന്താ സംസാരിക്കാൻ ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്‌...

കാക്കൂ... ഞാനൊരു കാര്യം ചോദിച്ചോട്ടെ...

വേണ്ട വല്ല കുനിഷ്ട്ടും ആയിരിക്കും...

അഫി ബെഡിൽ മുട്ട് കുത്തി കഴുത്തിൽ കൈ ചുറ്റി മുതുകിൽ ചാരി കിടന്ന് മുഖം തോളിൽ വെച്ചു

മുത്ത് : കാക്കൂ... പ്ലീസ്...

അഫി : ആരാ...

മുഹ്സിന...

നീ എന്റെ കയ്യിന്നു വാങ്ങിക്കും...

മുത്ത് : തല്ലുമോ...

സംശയമുണ്ടോ നിനക്ക്...

മുത്ത് : തല്ലിക്കോ... നേരത്തെ പറഞ്ഞപോലെ പറയാതിരുന്നാ മതി...

എന്ത്...

ഇഷ്ടമല്ലെന്ന്...

നീ എന്റെ പെങ്ങളല്ലേ നിന്നെ എനിക്കിഷ്ടമല്ലാതിരിക്കുമോ...

ഞാൻ കാകൂന്റെ പെങ്ങളൊന്നുമല്ല മുറപെണ്ണാ...

ആ... ശെരി... മുറപെണ്ണെങ്കിൽ മുറപ്പെണ്ണ്...ഉറങ്ങാൻ നോക്ക് നീ...

അപ്പൊ എന്നെ കെട്ടുമോ...

ഡി... നല്ല അടിവെച്ചു തരുമെ... എന്താ നീയീ പറയുന്നേ...

അതെന്താ എന്നെ കാണാൻ കൊള്ളൂലേ...

നീ ചെറിയ കുട്ടിയാ ഇപ്പൊ ഇങ്ങനൊക്കെ തോന്നുന്നത് സാധാരണയാ...

ചെറിയ കുട്ടിയോ...

💬 Comments

View all comments