Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഞാനും വരുന്നു...
മൂസി : അവളും പോന്നോട്ടെ ഇക്കാ...
അൻഷി : അതേ... അവളെയും കൂട്ടിക്കോ...ഒറ്റയ്ക്ക് പോവണ്ടല്ലോ...
മോമി : ഞങ്ങളും ഒന്ന് കറങ്ങി രാത്രിയാവുമ്പോയേക്കും എത്തുകയെ ഉള്ളൂ...
നിങ്ങളിപ്പോ പോണില്ലേൽ ഇത്താന്റെ ക്ലാസ്സ് കഴിഞ്ഞാൽ അവളെയും കൂട്ടിക്കോ...
മുത്തിനേം കൂട്ടി ഇറങ്ങി ബീച്ച് റോഡിലേക്ക് കയറി
കാക്കൂ...
പറ...
ബീച്ചിൽ കയറിയിട്ട് പോവാം...
വണ്ടി ഒതുക്കി ഇറങ്ങി അവളെന്റെ കൈയിൽ തൂങ്ങി ബീച്ചിലേക്കിറങ്ങി നടന്നു അവൾ ഫോണെടുത്തു ഞങ്ങളുടെ സെൽഫി എടുത്തു
ഒന്ന് താഴ് കാക്കൂ എനിക്കെത്തുന്നില്ല
അല്പം താഴ്ന്നതും അവളെന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് സെൽഫിയെടുത്തു
ഞെട്ടി തല പിൻവലിക്കുമ്പോയേക്കും
അവൾ സെൽഫി എടുത്തു കഴിഞ്ഞിരുന്നു
ഡി...
എന്തോ...
ഒന്നൂല്ല...
അവളെനെ കൂട്ടി ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്നിടത്ത് പോയി അവളൊരു മാങ്ങവാങ്ങി തിന്നാൻ തുടങ്ങി അച്ചാറ് തേച്ച കക്കിരി ഒരു കടി കടിച്ചു ചവച്ചുകൊണ്ടിരിക്കെ അവളത്തിൽ നിന്നും ഒരു പീസ് കടിച്ചു ഞാനൊന്നും പറയാൻ പോയില്ല അല്ലേലും എന്ത് പറയാൻ അവളോട് ദേഷ്യപ്പെടാൻ എനിക്ക് തോന്നില്ല മാത്രമല്ല ഞാൻ എന്തേലും പറഞ്ഞു കണ്ണ് കലങ്ങിയാൽ അതെനിക്കും സങ്കടമാവും അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് നല്ലത്
കാക്കൂ... ഐസ് ഒരതിയത്...
മ്മ്... വാങ്ങിക്കോ...
വാങ്ങിത്താ...
അതും വാങ്ങികൊടുത്തു അത് കൂടെ കഴിഞ്ഞു ഞങ്ങളിറങ്ങി സിഗ്നലിൽനിന്നും ഹൈവേ ക്രോസ്സ് ചെയ്തു കുറ്റിയാടിറോഡിൽ കയറി ഉള്ളയേരി പമ്പ് കഴിഞ്ഞതും പോലീസിന്റെ വായിൽ ചാടികൊടുത്തു അങ്ങോട്ട് പോവുമ്പോ ഫുൾടൈം കൈയിൽ പിടിച്ചിരുന്നതിനാൽ ഹെൽമെറ്റ് അവൾ വണ്ടിയിൽ വെച്ചിരുന്നു
ഹെൽമെറ്റില്ലേ...
ഇല്ല
എവിടുന്നാ വരുന്നേ...
കോഴിക്കോട്
എങ്ങോട്ടാ പോവുന്നെ...
തലശ്ശേരി...
ലൈസൻസ് ഉണ്ടോ...
ഉണ്ട്...(പേഴ്സിൽ
💬 Comments
View all comments