Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
തുടർന്നു
അതെന്താ അവയെ വിട്ടേ...
ഇന്ന് നമുക്ക് തിന്നാൻ കിട്ടിയല്ലോ പിന്നെന്തിനാ അവയെ കൂടെ കൊല്ലുന്നേ...
മ്മ്...
ബാഗിന്റെ ഭാരത്താൽ അവൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി
നിൽക്ക്...
തോക്ക് തായെ വെച്ച് അവളോട് ബാഗ് വാങ്ങി കൈയിൽ പിടിച്ചു
നീ... ഈ തോക്ക് പിടിച്ചോ...
രണ്ടും കൂടെ എടുത്തു പോവാൻ ബുദ്ധിമുട്ടല്ലേ...
അതൊന്നുമില്ല നീ നടന്നോ...
വീട്ടിൽ എത്തി മാനിനെ പൊളിച്ചു ശെരിയാക്കി ആകത്തുപോയി പച്ചമുളകും പച്ച കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് അരച്ചെടുത്തു കൈയിൽ ഗ്ലൗസ് ഇട്ട് അടുക്കളയിലെ ടിൻ ഷീറ്റടിച്ച വലിയ ടേബിളിൽ കിടത്തിയ മാനിനും മുറിച്ചുവെച്ച മത്തിയിലും തേച്ചു പിടിപ്പിക്കുന്നതിനിടെ അവളോട് മൈദ എടുത്തു പത്രത്തിലേക്കിടാൻ പറഞ്ഞു അവൾ മൈദ തപ്പി എടുത്തു പത്രത്തിലേക്കിട്ട ശേഷം അതിലേക്ക് മുട്ടയും പൊട്ടിച്ചൊഴിച്ചു ഗ്ലൗ അഴിച്ചുമാറ്റി പൊറോട്ടക്ക് മാവ് കുഴക്കുമ്പോഴും കൂടെ നിൽക്കുന്ന അവളുടെ കണ്ണുകൾ അർദ്ധ നക്നനായ എന്റെ ദേഹത്ത് ഓടി നടക്കുന്നത് കണ്ടെങ്കിലും അത് ശ്രെധിക്കാതെ
കുറേ നടന്നതല്ലേ അവിടെങ്ങാനും പോയിരുന്നോ...
സാരോല്ല ഞാനിവിടെ നിന്നോളാം
തൊട്ടടുത്തുള്ള അടുത്തുള്ള ടാബിൾ ചൂണ്ടി
എങ്കി ഇതിലിരുന്നോ... ഇത്തിരി കഴിഞ്ഞു വീണ്ടും നടക്കാനുള്ളതാ...
അവൾ വന്ന് ടേബിളിൽ കയറി ഇരുന്നു പൊടി കുഴച്ചുവെച്ച് തോർത്തിട്ട് മൂടി കമ്പിയെടുത്ത് മാനിനെ കോർത്തു വെച്ച് വീടിനു പുറകിലെ ചുറ്റും ഗ്രിലിട്ട ഭാഗത്ത് ചെന്ന് വിറകുകൾ അടുക്കി തീ വെച്ചു തീ പിടിച്ചതിനുപുറകെ മാനിനെ എടുത്തു തീക്ക് മുകളിൽ വെച്ചു അകത്തേക്ക് കയറി പൊറോട്ട ബോള് പിടിച്ചു വെച്ചു കൊണ്ടിരിക്കെ അച്ചായൻ വന്നു
അച്ചായൻ : എന്ത് സാധനമാടാ
💬 Comments
View all comments