0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഗൾഫിൽ നല്ല പണിയൊക്കെയാ അവരോടുപറഞ്ഞാൽ വീട് മാറ്റിവെച്ചിട്ട് മതി കല്യാണമെന്ന് പറയും... അങ്ങനെയാ ആൺ പിള്ളാര്‌

അല്ല നിങ്ങളെ മക്കൾക്ക് നല്ല സാലറിയൊക്കെ യുണ്ടോ...

അവർക്ക് നല്ല ശമ്പളമാ...

എത്ര കാണും...

ഇളയോൻ ഇപ്പൊ കയറിയല്ലേ ഉള്ളൂ അവന് തന്നെ മാസം അന്പത്തിനായിരം രൂപയുണ്ട് മൂതോന്നു അറുപത്തയ്യായിരം രൂപയാ സാലറി...

അഫി : അത്രേ ഉള്ളോ... ഇതിനാണോ അന്യനാട്ടിൽ കിടന്നു കഷ്ട്ടപെടുന്നേ...

അത് തന്നെ... നാട്ടിൽ പണിക്ക് പോയാൽ ഇതിലധികം കിട്ടുമല്ലോ... ബിച്ചൂന്റെ ഫോൺ കണ്ടോ അതിന് തന്നെ ഒരു ലക്ഷത്തിനു മേലേ വരും അവന്റെ അമ്മയ്ക്കും അവൻ അതേ ഫോണ് വാങ്ങികൊടുത്തിട്ടുണ്ട്... അവന്റെ അമ്മക്ക് സ്വർണ മാല വള ബ്രെസ്ലെറ്റ് പാദസരം മോതിരം ഒക്കെ വാങ്ങികൊടുത്തില്ലേ അവനും ഉണ്ടല്ലോ ഒരു മാല...രണ്ടു വണ്ടിയെടുത്തു... പോരാത്തതിന് ഇപ്പൊ ഹോട്ടലും വാങ്ങാൻ പോകുന്നു...

അഫി : ചേച്ചീ...(അന്ന് ജാസ്മിനെ കാണിക്കാൻ ഞങ്ങൾ വാങ്ങിയ സാരിയുടുത്തു നിൽക്കുന്ന ലെച്ചുവിനെ നോക്കി) ഈ സാരിക്കെന്ത് വിലവരും...

ലെച്ചു : ഇതിന് മുപ്പത് നാല്പത് അങ്ങനെയെന്തോ...

എന്റെമോ ഇത്രേം പൈസക്കണോ ഓരോ പരിപാടിക്കും സാരിവാങ്ങുന്നേ...

അഫി : (അവളുടുത്ത സാരികാണിച്ചു) ഇത് ചേച്ചി കഴിഞ്ഞ ആഴ്ച കല്യാണത്തിനു പോവുമ്പോ ഉടുക്കാൻ വാങ്ങിയതാ... (റിയയെ നോക്കി) അതും ചേച്ചിയുടെയല്ലേ...

റിയ അതേയെന്ന് തലയാട്ടി...

അഫി : ചേച്ചി ഒരു കല്യാണത്തിനുടുത്ത സാരി പിന്നെ ഉടുക്കാത്തോണ്ട് ഞങ്ങളെ രണ്ടാളേം ഷെൽഫ് നിറച്ചും സാരിയാ...ഡോക്ടറായ എനിക്കും ബാങ്ക് മാനേജർ ആയ അവൾക്കും ചേച്ചി വാങ്ങുമ്പോലെ സാരി വാങ്ങാനും സ്വർണം മാറ്റാനും പറ്റുന്നില്ല... മാസം ചേച്ചിക്ക് സാരി വാങ്ങാൻ

💬 Comments

View all comments