0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

തന്നെ മിനിമം ഒരു ലക്ഷം വേണ്ടിവരും...(മിഴിച്ചു നോക്കുന്ന അവരെ നോക്കി നിസാരമെന്നപോലെ)വീടുവെക്കലൊക്കെ അവൻ വിചാരിച്ചാൽ ഇപ്പൊ നടക്കുന്നതല്ലേ ഉള്ളൂ... അവന്റെ അകൗണ്ടിൽ ഇപ്പൊ ഒരുകോടിക്ക് മേലേ കാണും... അവന്റമ്മയെ അവൻ പൊന്നുപോലെ നോക്കുന്നില്ലേ... അങ്ങനെയാ ആൺ കുട്ടികൾ... അല്ലാതെ ഏതേലും നാട്ടിൽ പോയി ചില്ലറ പൈസ ശമ്പളത്തിന് പണിയെടുത്തിട്ടെന്തിനാ...

ഞങ്ങളെ തെളിവുകൾ സഹിതം ഉള്ള തള്ള് കേട്ട് അണ്ണാക്കിൽ പിരിവെട്ടി കണ്ണ് മിഴിഞ്ഞു നിൽക്കുന്ന അവരെ കണ്ട് ഞങ്ങൾ ലെച്ചുവിനെ നോക്കി നിലാവുദിച്ച പോലെ സന്തോഷത്തിൽ തിളങ്ങുന്ന അവളുടെ മുഖം കണ്ടപ്പോ സന്തോഷം തോന്നി ബിച്ചു വെള്ള മുണ്ടും കറുത്ത ഷർട്ടുമിട്ട് ഇറങ്ങി വന്നു

ഇതെന്താ യൂണിഫോമോ പോയി ഷർട്ട് മാറ്റിവാടാ...

ലെച്ചു : നിനക്കവിടെ നീല ഷർട്ട് തേച്ചുവെച്ചിട്ടുണ്ടല്ലോ...

അകത്തേക്ക് പോയ അവന് പിറകെ ഞാനും ചെന്നു

ഡാ... നീ പുറത്തേക്ക് വരുമ്പോ രണ്ട് കുടുക്കഴിച്ചിട്ടേക്ക് ഫോണും പേഴ്സും കൈയിൽ പിടിച്ചോ...

പുറത്തിറങ്ങി സംസാരിച്ചുകൊണ്ടിരിക്കെ അവൻ പുറത്തേക്കിറങ്ങിവരവേ വിരിഞ്ഞ മസിലുകൾ ഉറച്ച നെഞ്ചിൽ തൂങ്ങികിടക്കുന്ന സ്വർണമാല തലയെടുപ്പുള്ള കൊമ്പന്റെ നെറ്റിപ്പട്ടം പോലെ അവന്റെ എടുപ്പ് കൂട്ടി അവന്റെ വരവ് കണ്ട് കൺ മിഴിച്ച് അവനെ നോക്കുന്നവരെ കണ്ട് അവനെ നോക്കിയ ലെച്ചു തിരിഞ്ഞവനെ നോക്കി അവന്റെ നിൽപ്പ് കണ്ട് തോളിൽ തല്ലികൊണ്ട്

ലെച്ചു : നീ എവിടെക്കാ ഈ ഷർട്ടും തുറന്നിട്ടു കണ്ടതുങ്ങളെയെല്ലാം കണ്ണ് പെടും... (ഷർട്ടിന്റെ ബട്ടനിട്ടുകൊടുക്കേ)

അഫി : കണ്ണൊന്നും പെടില്ല പെണ്ണുങ്ങൾ കൊത്തിക്കൊണ്ടങ്ങു പോവും പിന്നെ ചേച്ചിക്ക് മോനേ കിട്ടൂല...

ലെച്ചു : (അവന്റെ ചെവിക്ക് പിടിച്ചു)പെണ്ണുങ്ങള് കൊത്തികൊണ്ടോവാൻ വന്നാൽ നീ

💬 Comments

View all comments