0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

മുന്നിലുണ്ട് അവളോട് ചായവാങ്ങുമ്പോഴും അവളെന്തെങ്കിലും പറയുകയോ മുഖത്ത് നോക്കുകയാ ചെയ്തില്ല ആറ്മണി ആവാറാവുമ്പോയേക്കും ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാരും ചെക്കന്മാരും അവരുടെ വീട്ടുകാരും നൂറയും ഖാലിതും സഹോദരിമാരും അഫിയും റിയയും ഷെബിത്തയും അവളുടെ വീട്ടുകാരും ആശാനും ടീമും അടക്കം വേണ്ടപ്പെട്ടവരെല്ലാമെത്തി ലെച്ചു സെറ്റ് സാരിയൊക്കെ ഉടുത്ത് അമ്പലത്തിലൊക്കെ പോയിട്ടാണ് വരവ് കൈയിൽ പ്രസാധമൊക്കെ ഉണ്ട് എന്നത്തേയും പോലെ അവൾ അവർക്കെല്ലാം ചന്ദനം നെറ്റിയിൽ തൊട്ടുകൊടുത്തു (അവൾ അമ്പലത്തിൽ പോവുന്ന ദിവസം അവൾ ഞങ്ങൾ ആറുപേർക്കും ചെറുതായി ചന്ദനം തൊട്ടുതരും) എന്റെ അരികിൽ വന്ന്

കുളിച്ചോ...

മ്മ്...

അവൾ ചന്ദനം നെറ്റിയിൽ ഇട്ടു തന്നു

അഫിയുടെ ഫ്രണ്ട്‌ എന്നനിലയിൽ റിയയെ വീട്ടിൽ എല്ലാർക്കും പരിചിതമാണ് അവരടുക്കളയിൽ ആണുള്ളത് അഫിയോട് ഉച്ചക്ക് ഇറങ്ങണം നാലുമണിക്കാണ് ഫ്ലൈറ്റ് എന്ന് പറഞ്ഞു പാക്കിങ് ചെയ്യാൻ ഇത്തയുടെ മുറിയിലേക്ക് കയറുമ്പോ മുത്ത് കട്ടിലിലേക്ക് തിരിഞ്ഞുനിന്ന് പെട്ടിയിലേക്ക് ഡ്രെസ്സൊക്കെ മടക്കി വെക്കുന്നുണ്ട് മൂസി കലങ്ങിയ കണ്ണുമായി കട്ടിലിൽ അവളെ നോക്കിയിരിക്കുന്നു ഞാൻ കയറി ചെന്നത് കണ്ട് കണ്ണും തുടച്ച് എന്നെ തുറിപ്പിച്ചൊന്നു നോക്കി മൂസി പുറത്തേക്കിറങ്ങി പോയി

തിരിഞ്ഞു നോക്കിയ മുത്ത് എന്നെ കണ്ടതും തിരിഞ്ഞുനിന്നു മുഖത്ത് ചാലിട്ടെഴുകിയ കണ്ണുനീര് തുടച്ച്

വേറെ എന്തേലും വെക്കാനുണ്ടോ...

അവളുടെ കണ്ണീരിനു കാരണം ഞാനാണെന്ന ബോധ്യം എന്റെ മനസിനെ കീറിമുറിച്ചു ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടക്കാൻ തുടങ്ങി

കാക്കൂ...

കണ്ണീര് കലർന്ന ആ വിളി എന്നെ തളർത്തി ചലനമറ്റ പോലെ ഞാനവിടെ നിന്നു

കാകൂനെ ഞാൻ ശല്ല്യം ചെയ്യുവാന്നറിയ... എന്റെ ശല്ല്യം കൊണ്ടാ കാക്കു അവിടെ വരാത്തെ എന്നുമറിയ... ഞാനെന്താ കാക്കൂ ചെയ്യ ഞാനിങ്ങനെ ആയിപോയി കാക്കൂന് പകരം ഒരാളെ ആ സ്ഥാനത് കാണാനെനിക്ക് പറ്റില്ല... ഓർമ വെച്ച കാലം മുതൽ കക്കൂനെ ചുറ്റിവരുവല്ലേ ഞാൻ... വയ്യ കാക്കൂ എനിക്ക്... ഞാനിനി ഒന്നും പറയൂല കാക്കൂനെ ശല്യോം ചെയ്യൂല എന്റെ മുനി വരാതിരിക്കല്ലേ കാക്കൂ... എന്നെ വെറുക്കല്ലേ... കാകൂന് ഞാൻ ശല്യമാവുന്നു എന്നോർക്കുമ്പോ കാക്കൂ നിങ്ങളണേ സത്യം ചത്തുപോയിരുന്നെങ്കിലെന്ന് തോന്നുവാ...

കണ്ണീരോടെ നിലത്ത് നോക്കി സംസാരിക്കുന്ന അവളും ചുവന്ന കാവി (റെഡ്

💬 Comments

View all comments