Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ബിച്ചു : അതെ... എല്ലാമനുഷ്യനും എന്തേലും കുറവ് കാണും... നല്ല ബുദ്ദിയും സൗന്ദര്യവുമുള്ള റിയേച്ചിക്ക് സംസാരിക്കാൻ കഴിയില്ല... സംസാരിക്കാൻ കഴിവുള്ള ചിലർക്ക് ബുദ്ദിയും ഉണ്ടാവില്ല...
റിയയെ പൊട്ടത്തി എന്ന് വിളിച്ചത് ഇഷ്ടപെടാത്ത അവൻ അടിച്ചണ്ണാക്കിൽ കൊടുത്തത് പോലും മനസിലാവാതെ പിന്നെയും അയാളെന്തൊക്കെയോ ചിലച്ചോണ്ടിരുന്നു സെറ്റ് ഓൺ ചെയ്ത് പാട്ടും വെച്ച് അതും കേട്ട് അയാളോടുള്ള ദേഷ്യം ആക്സിലേറ്ററിൽ തീർത്തുകൊണ്ട് ടൗണിൽ എത്തുമ്പോ ആരും എത്തിയിട്ടില്ല
പുറത്തിറങ്ങി അല്പം മാറിനിന്നു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ ഉപ്പാന്റെ വണ്ടി വന്നകണ്ട് സിഗരറ്റ് കെടുത്തി ചൂയിങ്കം വാങ്ങി വായിലിട്ടുകൊണ്ട് അവർക്കരികിലേക്ക് ചെന്നു അവരോട് സംസാരിച്ചിരിക്കെ തന്നെ ഓരോ വണ്ടികളായി എത്തി
പോവാം എന്ന് പറഞ്ഞു റിയയുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു ഉമ്മറത്തുതന്നെ അല്പം പ്രായമുള്ള മൂന്നു പേരിരിപ്പുണ്ട് ഞങ്ങളെ കണ്ട് എഴുനേറ്റ് സ്വീകരിച്ചു ആണുങ്ങളെല്ലാം ലിവിങ് ഹാളിലെ സോഫയിൽ ഇടം പിടിച്ച പിറകെ പെണ്ണുങ്ങൾ ഡൈനിങ് ടേബിളിൽ ഇടം പിടിച്ചു ഉമ്മ സാവിത്രി ചേച്ചിയുടെ അടുത്ത്‌ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അവരും ചിരിയോടെ സംസാരിക്കേ ഷൈജേച്ചി വീടെല്ലാം ചുറ്റിക്കാണുന്ന തിരക്കിലാണ് പരിചയമില്ലാത്ത മൂന്നാല്സ്ത്രീകൾ സ്ത്രീകളോട് സംസാരിക്കുന്നുണ്ട് അവിടെ കണ്ട അപരിചിതരായ പുരുഷൻ മാരെ പരിചയപെടുന്നതിനിടെ എല്ലാരും അമയയുടെ അച്ഛന്റെ ബന്തുക്കളാണെന്നു മനസിലായി അമയയും മുപ്പത് വയസ് തോന്നിക്കുന്നൊരു സ്ത്രീയും ട്രേകളിൽ ചായയുമായി അങ്ങോട്ട് വന്നു ഒപ്പം തന്നെ പലഹാരങ്ങളുമായി മൂന്നാല് പെൺ കുട്ടികൾ വേറെയും വന്നു ടി പോയിൽ എല്ലാം നിരത്തിവെച്ചു
അമയ ഓരോരുത്തർക്കായി ചായ നീട്ടി ബിച്ചുവിനരികിൽ എത്തി
സുഹൈൽ : അതാ ചെക്കൻ ശെരിക്കും കണ്ടോ പിന്നെ കണ്ടില്ലെന്നു പറയരുത്...
എല്ലാരും
💬 Comments
View all comments