Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
തന്നെ നിശ്ചയം നടത്താം...
ദാസൻ : ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാ...
ബാക്കി പിന്നെ കല്യാണമല്ലേ അത് തീരുമാനിക്കാനല്ലേ നമ്മളടുത്ത ദിവസം നിശ്ചയം വെക്കുന്നത്...
ദാസൻ : അതല്ലല്ലോ... പെണ്ണിനെന്ത് കൊടുക്കും എന്നത്...
(ഇയാള് വാ തുറന്നാൽ അടിച്ചു തലപൊളിക്കേണ്ട സൈസ് വാർത്താനെ പറയൂ എന്നോർത്തോണ്ട്) അതെ അവരെന്തേലും കൊടുത്താലും ഇല്ലേലും അത് കിട്ടുന്നത് എനിക്കും നിങ്ങൾക്കും അല്ലല്ലൊ ബിച്ചുവിനും അമ്മക്കുമല്ലേ... അവര് പറയട്ടെ അവർക്കെന്താ വേണ്ടേ എന്ന്... (ബിച്ചുവിനെ നോക്കി)
ബിച്ചു : എനിക്കും അമ്മയ്ക്കും ജീവിക്കാനുള്ളത് ഞാൻ പണിയെടുത്തുണ്ടാക്കുന്നുണ്ട് ഇവള് വന്നാൽ ഇവളെയും അമ്മയെയും കൂടെ നോക്കാൻ അത് മതിയാവും അതോണ്ട് എനിക്കൊന്നും വേണ്ട.
സജി : ലക്ഷ്മിക്കോ...
ലെച്ചു : എനിക്കവളെ ഇങ്ങനെ ഇങ്ങ് തന്നാൽമതി ഞാൻ വേണേൽ ഇപ്പൊ അങ്ങ് കൂട്ടികൊള്ളാം...
ആദി : അവർക്ക് രണ്ടാൾക്കും ഒന്നും വേണ്ട വേറാർക്കേലും എന്തേലും പറയാനുണ്ടോ...
എല്ലാരും പരസ്പരം നോക്കി
ഉപ്പ : സജീ... ഇനി ഉള്ള കാര്യങ്ങൾ എങ്ങനെയാന്നുവെച്ചാൽ ഇപ്പൊ അങ്ങ് പറഞ്ഞേക്ക് പിനെക്ക് വെക്കേണ്ട... (എല്ലാരേം നോക്കി) എന്താ...
തൊമ്മിച്ചായൻ(അമലിന്റെ അപ്പൻ) : അതാ നല്ലത് ആർക്കേലും വേറെ അഭിപ്രായമുണ്ടോ എന്താ മൊയ്‌ദിനെ(ആദീടെ ഉപ്പ)...
മൊയ്‌ധിൻക : അതെ... ഇപ്പൊ എല്ലാരും ഇവിടുണ്ടല്ലോ... ഇപ്പൊ എല്ലാമങ്ങ് തീരുമാനിച്ചാൽ പിന്നെ അന്ന് നമുക്ക് നിശ്ചയം നടത്തിയാൽ മതിയല്ലോ...
തൊമ്മിച്ചായൻ : നിങ്ങള് പെണ്ണിന്റെ സൈടുള്ളോർക്ക് ഒന്നും പറയാനില്ലേ...
രാമൻ (പെണ്ണിന്റെ അച്ചാച്ചൻ) : നിങ്ങള് പറയും പോലെ തന്നെ ആയിക്കോട്ടെ...
സജി : എന്നാ വരുന്ന ഞായറാഴ്ച നിശ്ചയമാക്കിയാലോ
ബിച്ചു : ഇവൻ
💬 Comments
View all comments