Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അമർത്തി പിടിച്ചുകൊണ്ട് കവിളിൽ ഉമ്മവെച്ചു കഴുത്തിൽ ചെറുതായി നക്കി
നല്ല രുചിയുണ്ട്...
അവൾ ചിരിയോടെ എന്നെ നോക്കി
അഫി : (ചുറ്റും കണ്ണോടിച്ചു) അവരെന്തായി
അസ്ഥിവാരം ഇളകിതുടങ്ങിയതറിയാതെ ബാംഗ്ലൂർക്ക് പോവുന്നു
അഫി ചിരിയോടെ എന്നെ നോക്കി റിയ അല്പം നീങ്ങി എന്റെ മടിയിൽ തല ചായ്ച്ചു
അന്ന് രാത്രി ഞങ്ങൾ എന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് കാലത്ത് ഞാനും ബിച്ചുവും അമലും ഖലിദിനെയും സഹോദരികളെയും കൂട്ടാൻ എയർപോർട്ടിലേക്ക് ചെന്നു ഹോസ്പിറ്റലിൽ എത്തുമ്പോ റൂമിനു വെളിയിലും റൂമിലുമായി എന്റെ വീട്ടുകാരും കൂട്ടുകാരും അഫിയും മേഡവും തേൻമൊഴിയും ചന്ധിനിയും ദിവ്യയും എല്ലാമുണ്ട് ഖാലിദ് ബാബക്ക് സലാം ചൊല്ലിമുത്തിയ പിറകെ ഞാനും ബാബക്ക് സലാം ചൊല്ലി മുത്തി സലാം മടക്കി ബാബ ഞങ്ങളെ നോക്കി കാലിദിന്റെ സഹോദരിമാർ ബാബക്ക് സലാം ചൊല്ലി അവരും ബാബയെ മുത്തി സലാം മടക്കിയ ശേഷം ഞങ്ങളെ നോക്കി ചുറ്റും നോക്കി നൂറയെയും അടുത്തേക്ക് വിളിച്ചു അവരോട് എന്തോപറയാനാണെന്നു കരുതി പുറത്തേക്കിറങ്ങാൻ പോയ എന്നോട് നിൽക്കാൻ പറഞ്ഞുകൊണ്ട് ബാബ ഞങ്ങളെ നോക്കി
ബാബ : നിങ്ങളെല്ലാരും എന്റെ മക്കളാണ് ഓപ്പറേഷൻ കഴിഞ്ഞു ഞാൻ തിരിച്ചുവരുമെന്നുറപ്പില്ല... എല്ലാം ഞാൻ നാഥനിൽ ഭരമേല്പിച്ചിരിക്കുന്നു... ഞാൻ മരിച്ചാൽ ദൈവ കൃപയാൽ ഞാൻ പോറ്റികൊണ്ടിരിക്കുന്ന അനാഥാലയങ്ങളിലെ മക്കളെയും അനാഥ കുഞ്ഞുങ്ങളെയും നിങ്ങൾ നോക്കണം... നമ്മുടെ വീടുകളിലെ ജോലിക്കാരാരും രോഗം കൊണ്ടോ പ്രായം കൊണ്ടോ ജോലി ഉപേക്ഷിച്ചുപോയാലും അവരുടെ വരുമാനം നിൽക്കരുത്... മറ്റു കടങ്ങളോ ബാധ്യതകളോ എനിക്കില്ല...(എന്നെ നോക്കി) എന്റെ സ്വത്തുക്കൾ എങ്ങനെ വിഹിതം വെക്കണമെന്ന് ഞാൻ നിന്നെ ഏല്പിച്ച പെട്ടിയിൽ എഴുതിവെച്ചിട്ടുണ്ട് ഞാൻ
💬 Comments
View all comments