Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
സംരക്ഷിച്ചുപോന്ന യത്തീമുകളുടെയും അനാധാലയങ്ങളുടെയും വിവരങ്ങളും അതിലുണ്ട്... ഞാൻ മരണപെട്ടാൽ എന്റെ അവയവങ്ങൾ ധാനം ചെയ്യണം...(നൂറയെനോക്കി) മോള് മനസ് തുറന്ന് ദുആ ചെയ്യ് പടച്ചോൻ കേൾക്കാതിരിക്കില്ല പടച്ചോൻ മോൾക്ക് കുഞ്ഞിനെ നൽകും...(ഖാലിദിനെനോക്കി) നീ മുഴുവൻ സമയവും ബിസിനസിന് പുറകെ ഓടാതെ നൂറയുടെ കൂടെയും ഉണ്ടാവണം നിന്റെ ചെറിയ പ്രായത്തിൽ അത്രയും വലിയ ബിസിനസ് നിനെ ഏല്പിച്ചത് ഞാൻ നൂറയോട് ചെയ്ത തെറ്റാണോ എന്നെനിക്ക് തോന്നുന്നു... (എന്നെ നോക്കി) എന്ത് പ്രശ്നത്തിലും നിന്റെ മുഖത്തുള്ള ചിരി അത് മായാതെ വെക്കാനുള്ള നിന്റെ കഴിവ് അത് കളഞ്ഞുപോവാതെ സൂക്ഷിക്കണം എപ്പോഴും ഇവരെ കൂടെ വേണം ജോലിക്കാരനായല്ല സഹോദരനായി...
ഞങ്ങളെല്ലാം എന്ത് പറയണമെന്നറിയാതെ അദ്ദേഹത്തെ നോക്കി നിന്നു
ബാബ : എന്താ ആരുടെ മുഖത്തും സന്തോഷമില്ലാത്തത്... എനിക്ക് നിങ്ങളെ ചിരിച്ച മുഖത്തോടെ കണ്ട് വേണം ഓപ്പറേഷന് പോവാൻ... നിങ്ങളെ പോലെ ഒരു കുടുംബത്തെ കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്
അദ്ദേഹം എഴുനേറ്റ് ബാത്‌റൂമിൽ ചെന്ന് വുളൂ എടുത്തു തിരികെ വന്നു സുന്നത്ത് നമസ്ക്കരിക്കുമ്പോ ഞങ്ങൾ അദ്ദേഹത്തെ തന്നെ നോക്കിനിന്നു
ബാബയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയശേഷം അല്പം ടെൻഷനോടെ ഞങ്ങൾ ഓപ്പറേഷൻ തിയ്യേറ്ററിന് മുന്നിലിരിക്കുമ്പോ മാമ കൈയിൽ ഖുർആനും പിടിച്ച് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നു മേടവും കാലിദിന്റെ സഹോദരിമാരും എന്തൊക്കെയോ ദിക്‌റ് ചൊല്ലുന്നുണ്ട് മനസിലെ പിരിമുറുക്കത്തിനാൽ അവിടെനിന്നും എഴുനേറ്റ് പുറത്തേക്ക് നടക്കേ കാലിദ് എഴുനേറ്റ് അരികിലേക്ക് വന്നു
നീ എവിടെ പോവുകയാ...
ഒരു സിഗരറ്റ് വലിക്കാൻ...
ഞാനും വരുന്നു...
പാർക്കിങ്ങിൽ ചെന്ന് സിഗരറ്റ് വലിച്ചു വീണ്ടും വന്നിരുന്നും നടന്നും സമയം നീക്കുന്നതിനിടെ അഫി എനിക്കരികിൽ വന്നു കൈയിൽ
💬 Comments
View all comments