Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
പിടിച്ചു
അഫി : ടെൻഷനാവണ്ട... ഒന്നും സംഭവിക്കില്ല...
മ്മ്...
അവളെന്റെ കൈയിൽ മുറുകെ പിടിച്ചടുത്തിരുന്നു നിമിഷങ്ങൾ പോലും മണിക്കൂറിന്റെ ദൈർഘ്യത്തോടെ ഇഴഞ്ഞു നീങ്ങി ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിലേക്ക്നോക്കി ഞങ്ങൾ അക്ഷമമായ മനസുമായി കാത്തിരിക്കെ എന്റെ മനസിൽ ഡോക്ടർ പുറത്തേക്ക് വന്ന് സോറി എന്ന് പറയരുതേ എന്ന ചിന്ത മറ്റെല്ലാ ചിന്തകൾക്കും മേൽ ഉയർന്നുനിന്നു ഒരാളുടെ ജാതകം ഗണിച്ചു നോക്കാനുള്ള അറിവ് ഗുരു എനിക്ക് പകർന്നു തന്നതിനൊപ്പം രോഗശയ്യയിൽ ഉള്ളവരുടെയും അബോധത്തിൽ ഉള്ളവരുടെയും ജാതകവും സ്വന്തം ജാഥകവും എന്റെ രക്തബന്ധങ്ങളുടെയും ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ജാഥകവും ഒരിക്കലും ഗണിക്കരുതെന്നു അദ്ദേഹം എനോട് വാക്ക് നൽകിച്ചില്ലായിരുന്നെങ്കിൽ ഇപ്പോ ഈ ഇരുപ്പിൽ അദ്ദേഹത്തിന്റെ ജാതകം ഞാൻ ഗണിച്ചു നോക്കിയേനെ എങ്കിൽ ഈ ടെൻഷനില്ലാതെയായേനെ ഒന്ന് നോക്കിയാലോ... ഞാനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് തല പോയാലും ഗുരുവിനു കൊടുത്ത വാക്ക് അത് മാറാൻ പാടില്ല... വലം കയ്യാൽ കഴുത്തിലെ മാലകളിൽ തടവി ഇടം കൈ അഫിയുടെ കൈയിൽ പിടിമുറുക്കികൊണ്ട് ദീർഘ ശ്വാസമെടുത്തു... സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു...
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തുവന്ന ഷഫീഖ് ഡോക്ടറുടെ അരികിലേക്ക് ചെന്നു
ഡോ : ഓപ്പറേഷൻ സെക്സസ് ആണ്... ഇനി എല്ലാം പടച്ചോന്റെ കയ്യിലാണ്...പന്ത്രണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല... ഇപ്പൊ ഐ സി യു വിലേക്ക് മാറ്റും...
എല്ലാവരും ഐ സി യു വിന്റെ മുന്നിൽ ഇരുന്നു ഇടക്ക് എല്ലാരേയും ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചു ഭക്ഷണം കഴിച്ച് വീണ്ടും അവിടെ ഇരുന്നു രാത്രി വൈകി മാമയെയും സഹോദരികളെയും മുറിയിലേക്ക് പറഞ്ഞുവിട്ടു ഞങ്ങൾ നാലുപേരും അവിടെ
💬 Comments
View all comments