0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഒരു കാര്യം ചോദിക്കട്ടെ...

ചോദിക്ക്...

നീ ദേഷ്യം പിടിക്കരുത്...

മ്മ്...

ശെരിക്കും...

ആ പറ...

അവൾ പറയാനായി വന്നതും അവളുടെ ഫോൺ അടിഞ്ഞതും ഒരുമിച്ചാണ് ഫോൺ എടുത്ത്നോക്കിയ അവളെ മുഖത്ത് ദേഷ്യം ഇരച്ചു കയറി

ഹലോ...

..............

നീ ഇപ്പൊ അതറിയാൻ വിളിച്ചതാണോ

..............

മോളേ പോന്നേ എന്നൊക്കെ നിന്റെ വീട്ടിലുള്ളോരേ പോയി വിളിച്ചോണം... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ നിനക്ക് കിട്ടിയേ മതിയാവൂന്നാണോ... ഇനി എന്നെ ശല്ല്യം ചെയ്താൽ നിന്നെ ഞാൻ കാണിച്ചുതരാം...

..............

കാണണോ... കാണണോടാ നിനക്ക്...

അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി

ഹലോ...

ഇതാരാ...

അതവിടെ നിക്കട്ടെ ഇതാരാ...

നീയേതാടാ... ഫോണവൾക്ക് കൊടുക്ക്...

ഫോണല്ല നീ എവിടെയാ ഉള്ളെ എന്ന് പറ ഞാനവളെ കൂട്ടി അങ്ങോട്ട് വരാം...

ഇങ്ങോട്ട് വരുമോ... അത്രക്ക് ധൈര്യമൊക്കെ ഉണ്ടോ...

നിന്ന് ചെലക്കാതെ സ്ഥലം പറ ചെക്കാ...

മാനാഞ്ചിറേന്ന് പാളയം എത്തും മുൻപ് വലത്തോട്ടുള്ള കട്ട് കയറി കുറച്ചു മുന്നോട്ട് വന്നാൽ എം എം എ ട്രെയിനിങ് സെന്റർ കാണാം ഞാനിവിടുണ്ട് വരുമ്പോ നിന്നെ എടുത്തോണ്ട് പോരാൻ ആരേലും കൂട്ടീട്ട് പോരെ...

ഫോൺ കട്ട് ചെയ്ത് ഇത്താ നീ വന്ന് വണ്ടിയിൽ കയറിയെ...

എടാ അത്...

എന്താ പേടിയാണോ...

അല്ല... ഇപ്പൊ പോണോ...

അവന് കാണണം എന്ന് പറഞ്ഞതല്ലേ കാണിച്ചു കൊടുത്തേക്കാം...

അവളെയും കൂട്ടി വണ്ടിയെടുത്തു പോവും വഴി ഉമ്മ വിളിച്ച് എവിടെ പോയതാ എന്ന് ചോദിച്ചതിന് ഇപ്പൊ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു

അല്ല നീ എന്താ ചോദിക്കാൻ വന്നേ...

അതൊന്നൂല്ല... പിന്നെ ചോദിക്കാം...ഡാ...

മ്മ്...

💬 Comments

View all comments