0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഒന്നും ചെയ്യൊന്നും വേണ്ട... ഒന്ന് പേടിപ്പിച്ചാൽ മതി... സ്വഭാവം അത്ര നല്ലതൊന്നുമല്ലേലും ചെറിയ ചെക്കനാ നിന്നോട് വാങ്ങിക്കൂട്ടിയാൽ ചത്തെങ്ങാനും പോവും...

ആര്... അവനോ... അവൻ എം എം എ ഫൈറ്ററാണ്...

അതെന്തേലും ആയിക്കോട്ടെ...നീ അതികം തലൊന്നും ചെയ്യരുത്...

മ്മ്...

പാട്ടൊക്കെ വെച്ച് ഇത്താന്റെ ടെൻഷൻ മാറ്റാനായി സംസാരിച്ചുകൊണ്ട് അവിടെ എത്തി വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ടവന് കാൾ ചെയ്തു

ഞങ്ങളിവിടെ എത്തി...

മുകളിലേക്ക് കയറി പോര് ഞാനിവിടുണ്ട്...

മുകളിലേക്ക് കയറി ചെന്ന് അവനും കൂടെ ഇരുപതോളം പേരും മാറ്റിനു ചുറ്റിലും ഗ്യാലറി പോൽ തീർത്ത ബെഞ്ചുകളിൽ ഇരിപ്പുണ്ട് അവൻ ഞങ്ങളെ നോക്കി

തല്ലാൻ വന്നതാണോ...

ഹേയ്... നിങ്ങളൊക്കെ വലിയ ഫൈറ്റേഴ്സ് ആവേണ്ടവരല്ലേ...ഇവളെ പിറകെ നടന്നു ബുദ്ധിമുട്ടുണ്ടാക്കാതെ... നല്ല രീതിക്ക് പ്രാക്ടീസ് ഒക്കെ ചെയ്തു റിങ്ങിൽ ജയിക്കാൻ നോക്ക്...

ഓഹ് ഉപദേശമായിരുന്നോ... (ചുറ്റും ഉള്ള സുഹൃത്തുക്കളെ നോക്കി) കേട്ടില്ലേ ചേട്ടൻ പറഞ്ഞേ... പോയി പ്രാക്ടീസ് ചെയ്യെടാ... ഒരു മൂഡില്ല ചേട്ടാ... മൂടാവാൻ ഇപ്പൊ എന്താ ചെയ്യാ... ചേട്ടനൊരു കാര്യം ചെയ്യ് ഇവളെ...

അവന്റെ വായിൽ നിന്നും അടുത്ത അക്ഷരം പുറത്തേക്ക് വരും മുൻപ് വയറ്റിൽ കൈ വിരലുകളാൽ പിടിച്ചമർത്തി കറക്കികൊണ്ട് കഴുത്തിനു വശത്തായി വിരലിറക്കി വലിച്ചു അവൻ വെട്ടിയിട്ട വായ കണക്കെ നിലത്തേക്ക് വീണുപിടഞ്ഞു സംഭവിച്ചതെന്തെന്നു മനസിലാവാതെ അവന്റെ സുഹൃത്തുക്കൾ വായിലൂടെ വെള്ളം ഒഴുകി എക്കിളെടുത്തുകൊണ്ട് നിലത്ത് കിടക്കുന്ന അവനെയും എന്നെയും പകപ്പോടെ നോക്കി

എന്താടാ ഇനി ആർക്കേലും മൂടാക്കണോ...

ഇത്ത : മോനേ... വേണ്ടെടാ...

ഇല്ലിത്താ ഒന്നൂല്ല... (സംഭവിച്ചതെന്തെന്നറിയാത്ത പകപ്പിൽ നിൽക്കുന്ന അവരെ നോക്കി) ആരാടാ നിങ്ങളെ പഠിപ്പിക്കുന്നെ...

ഞെട്ടൽ

💬 Comments

View all comments